ഇനിയില്ല; അടി കിട്ടിയ ഓസ്‌കര്‍ വേദിയിലേക്ക് തിരിച്ചില്ലെന്ന് ക്രിസ് റോക്ക്

2022ല്‍ ഓസ്‌കര്‍ പുരസ്‌കാര ചടങ്ങിനിടെ നടന്‍ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ കരണത്തടിച്ച സംഭവം വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. ക്രിസ് തന്റെ ഭാര്യയെ പരിഹസിച്ചതില്‍ രോഷാകുലനായ വില്‍ സ്മിത്ത് ക്രിസിനെ വേദിയിലെത്തി ആഞ്ഞടിക്കുകയായിരുന്നു. ഇപ്പോഴിതാ അടുത്ത വര്‍ഷം നടക്കുന്ന ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ അവതാരകനാകാനുള്ള ക്ഷണം ക്രിസ് റോക്ക് നിരസിച്ചിരിക്കുകയാണ്.

ഒരു സൂപ്പര്‍ ബൗള്‍ പരസ്യം ചെയ്യാനുള്ള അവസരം തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു, എന്നാല്‍ താന്‍ അത് നിരസിച്ചുവെന്നാണ് ക്രിസ് പറഞ്ഞത്. ഓസ്‌കര്‍ വേദിയിലേക്ക് പോകുന്നത് കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് മടങ്ങിപ്പോകുന്നതു പോലെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച നടന്ന 90 മിനിറ്റ് ഷോയില്‍ ഓസ്‌കര്‍ വേദിയില്‍ തനിക്കേറ്റ അടിയെക്കുറിച്ചും ഹ്രസ്വമായി പരാമര്‍ശിച്ചു.

ഭാര്യ ജെയ്ഡ പിങ്കറ്റ് സ്മിത്തിനെക്കുറിച്ച് ക്രിസ് നടത്തിയ പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ദേഷ്യം പിടിപ്പിച്ചത്്. പിങ്കറ്റ് സ്മിത്ത് തലമുടി കൊഴിഞ്ഞു പോകുന്ന രോഗമായ അലോപേഷ്യ ബാധിതയാണ്. മികച്ച ഡോക്യുമെന്റിക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് പറഞ്ഞു. ജിഐ ജെയ്ന്‍ സിനിമയിലെ ഡെമി മൂറിന്റെ ലുക്കാണ് ജാഡക്ക് എന്നായിരുന്നു ക്രിസ് റോക്കിന്റെ പരിഹാസം.

ഭാര്യയെ ആ വാക്കുകള്‍ വേദനിപ്പിച്ചുവെന്ന് മനസിലാക്കിയ വില്‍ സ്മിത്ത് ക്രിസിന്റെ മുഖത്തടിച്ചു. നിന്റെ വൃത്തികെട്ട വായ കൊണ്ട് എന്റെ ഭാര്യയെക്കുറിച്ച് പറയരുതെന്ന് ഉറക്കെപ്പറയുകയും ചെയ്തു. തുടര്‍ന്ന് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ വച്ചു തന്നെ വില്‍ സ്മിത്ത് പരസ്യമായി മാപ്പു പറഞ്ഞു. തൊട്ടടുത്ത ദിവസം ക്രിസ് റോക്കിനോട് വില്‍ സ്മിത്ത് നേരിട്ട് ക്ഷമാപണം നടത്തുകയും ചെയ്തു.

Latest Stories

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍

സംസ്ഥാനത്ത് പെരുമഴ വരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ