സൂപ്പര്‍മാന്‍ സ്വവര്‍ഗാനുരാഗി! വിപ്ലവകരമായ പ്രഖ്യാപനവുമായി ഡി.സി കോമിക്‌സ്; ഈ ധൈര്യത്തെ അഭിവാദ്യം ചെയ്യുന്നുവെന്ന് സോഷ്യല്‍ മീഡിയ

കോമിക് സൂപ്പര്‍ ഹീറോ സൂപ്പര്‍മാന് ലോകമെങ്ങും ആരാധകരുണ്ട്. എണ്‍പത് വര്‍ഷത്തോളമായി ഇറങ്ങുന്ന സൂപ്പര്‍മാനെ ചരിത്രത്തില്‍ ആദ്യമായി സ്വവര്‍ഗാനുരാഗിയായി അവതരിപ്പിക്കുകയാണ് ഡിസി കോമിക്‌സ്. ‘സൂപ്പര്‍മാന്‍: സണ്‍ ഓഫ് കാള്‍ ഇല്‍’ അഞ്ചാം പതിപ്പ് മുതലാണ് സൂപ്പര്‍മാനെ സ്വവര്‍ഗാനുരാഗിയായി അവതരിപ്പിക്കുന്നത്.

സൂപ്പര്‍മാനായി ഭൂമിയില്‍ എത്തപ്പെടുന്ന കെന്റ് ക്ലര്‍ക്കിന്റെ മകന്‍ ജോണ്‍ കെന്റ് ആണ് പുതിയ സൂപ്പര്‍മാന്‍. നേരത്തെ പത്രപ്രവര്‍ത്തകയായ ലോയിസ് ലെയിനുമായി കെന്റ് പ്രണയത്തിലാകുന്നത് ആയിരുന്നുവെങ്കില്‍, ഇത്തവണ ജയ് നാക്കമൂറ എന്ന പത്രപ്രവര്‍ത്തകനുമായാണ് പ്രണയത്തിലാകുന്നത്.

ഈ ആഴ്ച ഡി.സി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. അടുത്ത മാസമാണ് പുതിയ ലക്കം സൂപ്പര്‍മാന്‍ കോമിക് ബുക്ക് ഇറങ്ങുന്നത്. പുതിയ സൂപ്പര്‍മാനും ആണ്‍ സുഹൃത്തും ഒന്നിച്ചിരിക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയും ചിത്രം ഡി.സി പുറത്തു വിട്ടിട്ടുണ്ട്.

സൂപ്പര്‍മാന്റെ സ്വഭാവികമായ എല്ലാ പ്രത്യേകതകളും നിലനിര്‍ത്തിയാണ് പുതിയ സാഹചര്യത്തിലേക്ക് കഥ കൊണ്ടു പോകുന്നത് എന്നും ഇത് വലിയ പരിണാമം തന്നെയാണ് എന്നാണ് കഥകൃത്തായ ടോം ടെയ്‌ലര്‍ പറയുന്നത്. നേരത്തെ ബാറ്റ്മാന്‍ സീരിസിലെ റോബിനെ ഇത്തരത്തില്‍ ഡി.സി അവതരിപ്പിച്ചിരുന്നു. ബാറ്റ് വുമണിനെയും ഇത്തരത്തില്‍ ഡി.സി അവതരിപ്പിച്ചിരുന്നു.

അതേസമയം, സ്വവര്‍ഗാനുരാഗിയായി എത്തുന്ന സൂപ്പര്‍മാന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. ഈ നിമിഷത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്, ഇത് ചെയ്യാനുള്ള നിങ്ങളുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുന്നു, ഈ സൂപ്പര്‍മാനോട് ബഹുമാനമല്ലാതെ മറ്റൊന്നുമില്ല എന്നാണ് ചിലരുടെ ട്വീറ്റുകള്‍.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി