'ദുല്‍ഖറിന്റെ അതേ വികാരം', മമ്മൂട്ടിയുടെ ദ പ്രീസ്റ്റ് ടീസറിന് യൂട്യൂബിന്റെ കമന്റ്, ട്വീറ്റ് വൈറല്‍

മമ്മൂട്ടി ചിത്രം “പ്രീസ്റ്റി”ന്റെ ടീസറിനെ കുറിച്ച് യൂട്യൂബ് ഇന്ത്യയുടെ ട്വീറ്റ്. ഫെബ്രുവരി 27ന് റിലീസ് ചെയ്ത പ്രീസ്റ്റ് ടീസറിന് താഴെ ദുല്‍ഖര്‍ സല്‍മാന്‍ കമന്റ് ചെയ്തിരുന്നു. ഈ കമന്റ് ഷെയര്‍ ചെയ്തു കൊണ്ടുള്ള യൂട്യൂബ് ഇന്ത്യയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

“”എന്തൊരു ടീസറാണ് ഇത്! എല്ലാവരെയും പോലെ ഞാനും ആവേശത്തിലാണ്. ഈ ത്രില്ലര്‍ ബിഗ് സ്‌ക്രീനില്‍ കാണാനായി ഇനി കാത്തിരിക്കാന്‍ വയ്യ. പ്രീസ്റ്റിന്റെ മുഴുവന്‍ ടീമിനും ആശംസകള്‍”” എന്നാണ് ദുല്‍ഖറിന്റെ ട്വീറ്റ്. 17000ല്‍ അധികം ലൈക്കുകളും അഞ്ഞൂറിലധികം റിപ്ലൈകളും കമന്റിന് ലഭിച്ചിട്ടുണ്ട്.

ഈ കമന്റ് പങ്കുവെച്ച് “”ദുല്‍ഖറിന്റെ അതേ വികാരം”” എന്നാണ് യൂട്യൂബ് ഇന്ത്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. സാനിയ ഇയ്യപ്പനെയും നിഖില വിമലിനെയും ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. അതേസമയം, മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ദ പ്രീസ്റ്റിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

എന്നാല്‍ നാളെ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് തിയതി വീണ്ടും നീട്ടിയിരിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ സെക്കന്‍ഡ് ഷോ ഇല്ലാത്തതും പല വിദേശ രാജ്യങ്ങളിലും തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതുമാണ് റിലീസ് നീട്ടാന്‍ കാരണമാകുന്നത് എന്നാണ് സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോയുടെ വാക്കുകള്‍.

Latest Stories

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി