'കളി ആര്‍ക്ക് വേണമെങ്കിലും ആവാം, എന്നാല്‍ സിംഹാസനം രാജാവിനായിരിക്കും'; 150 കോടി നേടി ദര്‍ബാര്‍

150 കോടി കളക്ഷനുമായി രജനികാന്തിന്റെ “ദര്‍ബാര്‍”. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. എ. ആര്‍. മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം ജനുവരി ഒന്‍പതിനാണ് തിയേറ്ററുകളിലെത്തിയത്.

“കളി ആര്‍ക്ക് വേണമെങ്കിലും ആവാം, എന്നാല്‍ സിംഹാസനം രാജാവിനായിരിക്കും”” എന്ന കുറിപ്പോടെയാണ് ലൈക്ക പ്രൊഡക്ഷന്‍സ് 150 കോടി ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് കുറിച്ചത്. മയക്കുമരുന്ന് മാഫിയയ്ക്കെതിരെ പോരാടുന്ന ആദിത്യ അരുണാചലം എന്ന പോലീസ് ഓഫീസറായുള്ള രജനിയുടെ ഊര്‍ജസ്വലമായ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

നയന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്