'എന്ത് തരത്തിലുള്ള തിരക്കഥകളാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നത്? വിമര്‍ശനം കേട്ടു നിന്ന വിജയ് അമ്മയ്ക്ക് ഒരു വാക്കും കൊടുത്തു'; അവതാരകന്റെ പോസ്റ്റ് വൈറല്‍

തമിഴ്‌നാട്ടില്‍ എന്നതുപോല്‍ കേരളത്തിലും നിരവധി ആരാധകരുള്ള താരമാണ് വിജയ്. സൂപ്പര്‍ താരത്തിന്റെ സിനിമകളെയും സാമൂഹിക വിഷയങ്ങളിലുള്ള പ്രതികരണങ്ങളെയും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ സ്ഥിരം സ്‌റ്റൈലില്‍ വരുന്ന താരത്തിന്റെ തിരക്കഥകളോട് പ്രേക്ഷകര്‍ വിമുഖത കാണിക്കാറുണ്ട്.

തിരക്കഥ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വിജയ് പിന്നോട്ടാണെന്ന് ആരാധകര്‍ക്കിടയിലും അഭിപ്രായങ്ങളുണ്ട്. റേഡിയോ മിര്‍ച്ചിയിലെ ഒരു അവതാരകന്റെ പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തിരക്കഥകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ തന്റെ അമ്മ നടനെ വിമര്‍ശിച്ചതും ടീച്ചറുടെ മുന്നില്‍ നില്‍ക്കുന്ന കുട്ടിയെ പോലെ വിജയ് അതു കേട്ടു നിന്നതിനെ കുറിച്ചുമാണ് പോസ്റ്റില്‍ പറയുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

2011 ജനുവരി 26. അന്ന് വിജയ് ഒരു സൂപ്പര്‍സ്റ്റാര്‍ ആയി മാറിക്കഴിഞ്ഞിരുന്നു. അന്ന് രാവിലെ ഏകദേശം ഏഴ് മണി ആയപ്പോള്‍ വിജയ് മിര്‍ച്ചി ഓഫീസിലേക്ക് എത്തി അഭിമുഖത്തിന്. പുതിയ സിനിമയുടെ പ്രോമോഷന്റെ ഭാഗമായാണ് എത്തിയത്. ഞങ്ങള്‍ എല്ലാവരും വളരെ നെര്‍വസ് ആയിരുന്നു.

ഞാന്‍ എന്റെ മാതാപിതാക്കളെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. അപ്പോള്‍ എന്റെ അമ്മ പെട്ടെന്ന് അദ്ദേഹത്തെ വിമര്‍ശിക്കുവാന്‍ തുടങ്ങി. എന്തു തരത്തിലുള്ള തിരക്കഥകളാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് എന്ന് ചോദിച്ചു. തിരക്കഥകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുവാന്‍ അദ്ദേഹത്തെ ഗുണദോഷിച്ചു.

ഞാനും അച്ഛനും ഉള്‍പ്പെടെ എല്ലാവരും ഇതു കേട്ടപ്പോള്‍ ഞെട്ടിപ്പോയി. എന്നാല്‍ വളരെ അച്ചടക്കത്തോടെ, അമ്മ പറഞ്ഞത് എല്ലാം അദ്ദേഹം കേട്ടു നിന്നു. രണ്ടു കയ്യും കെട്ടി ഒരു ടീച്ചര്‍ പറയുന്നത് ഒരു കുട്ടി കേള്‍ക്കുന്നത് പോലെ വിജയ് അമ്മയെ ശ്രദ്ധിച്ചു.

ഇനി മുതല്‍ തിരക്കഥ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും എന്നും അമ്മയ്ക്ക് വാക്കും നല്‍കി. എത്ര സ്‌നേഹത്തോടെയാണ് അമ്മയെ വിജയ് ചേര്‍ത്തു പിടിച്ചത്, അവര്‍ തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമുള്ളതുപോലെ! അന്നുമുതല്‍ ഇന്നുവരെ താരത്തെ നിര്‍വചിക്കാന്‍ ഉള്ള ഏറ്റവും മികച്ച വാചകമാണ് എളിമ.

Latest Stories

ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം; യുവതിയെ വിവാഹം കഴിക്കാൻ തയാറാണെന്ന് കുഞ്ഞിന്റെ അച്ഛൻ

ആ സിനിമയ്ക്ക് ശേഷം ആളുകൾ എന്റെയടുത്ത് നിന്ന് മാജിക് പ്രതീക്ഷിക്കുകയാണ്, എനിക്ക് ആ കാര്യം ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല : ഫഹദ് ഫാസിൽ

ഞാന്‍ വെറും പൊട്ടന്‍, എനിക്ക് ഇത്രേം വാല്യു മതി, നീ തരാന്‍ നില്‍ക്കണ്ട; കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'

ഇന്ത്യയുടെ ലോകകപ്പ് ജേഴ്സി: കാവിയിൽ കലിതുള്ളി ആരാധകർ, ഇനി മുതൽ നമ്മൾ മെൻ ഇൻ ബ്ലൂ അല്ല മെൻ ഇൻ കാവി

ഐപിഎല്‍ 2024: 'എന്റെ ബോളിംഗ് കൊള്ളാം'; സ്വയം പ്രശംസയുമായി ഹാര്‍ദ്ദിക് പാണ്ഡ്യ

സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡനക്കേസ്; ഗവര്‍ണര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു; ഗുരുതര ആരോപണവുമായി പരാതിക്കാരി

കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

സാഹചര്യം അനുസരിച്ച് കളിക്കാൻ അവനറിയില്ല, ടീമിന് ഒരു ആവശ്യവും ഇല്ലാത്തപ്പോൾ വമ്പൻ ഷോട്ടുകൾ കളിക്കും; സൂപ്പർ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

സേനാപതിയെ പിന്നിലാക്കി ടർബോ ജോസ്; ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ 'ടർബോ' രണ്ടാം സ്ഥാനത്ത്!

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി