സെക്‌സ് ഇല്ലാതെ പറ്റില്ല, വേണമെങ്കില്‍ പട്ടിണി കിടക്കാം..; വീണ്ടും വൈറലായി സാമന്തയുടെ വീഡിയോ!

തന്റെ പേരില്‍ സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചിരിക്കുകയാണ് സാമന്ത. ത്രലാല മൂവിംഗ് പിക്‌ചേഴ്‌സ് എന്ന പേരിലാണ് പുതിയ സംരംഭം. കഴിഞ്ഞ ദിവസമായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം സമാന്ത പങ്കുവച്ചത്. വിവാഹമോചനത്തിന് ശേഷം രോഗങ്ങള്‍ അടക്കം ഏറെ ദുരിതങ്ങള്‍ താരം അനുഭവിച്ചിട്ടുണ്ട്.

താരം അടുത്തിടെ എത്തിയ മിക്ക ചിത്രങ്ങളും ഫ്‌ലോപ്പ് ആവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രൊഡക്ഷന്‍ ഹൗസ് പ്രഖ്യാപിച്ച് സാമന്ത സന്തോഷം പങ്കുവച്ചത്. ഇതിനിടെ താരം സെക്‌സിനെ കുറിച്ച് സംസാരിച്ച ഒരു പഴയ വീഡിയോയാണ് വൈറലാകുന്നത്.

2017ല്‍ ജെഎഫ്ഡബ്ല്യൂവിന് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. റാപ്പിഡ് ഫയര്‍ റൗണ്ടില്‍, ഭക്ഷണം അല്ലെങ്കില്‍ സെക്‌സ്? ഏത് തിരഞ്ഞെടുക്കും എന്ന ചോദ്യത്തിനുള്ള മറുപടിയാണ് സാമന്ത നല്‍കിയത്. സെക്‌സ് എന്നായിരുന്നു താരത്തിന്റെ മറുപടി.

”എനിക്ക് എപ്പോള്‍ വേണമെങ്കിലും പട്ടിണി കിടക്കാം” എന്നായിരുന്നു ഇതിന് വിശദീകരണവുമായി സാമന്ത പറഞ്ഞത്. ഇന്‍ഹിബിഷന്‍ ഇല്ലാതെ, വളരെ ബോള്‍ഡായി, സെക്‌സിനെ വളരെ നോര്‍മലൈസ് ചെയ്തുകൊണ്ടു തന്നെ മറുപടി നല്‍കിയ സാമന്തയെ അഭിനന്ദിക്കുകയാണ് ആരാധകര്‍.

‘സാം റിയലാണ്, ലൈംഗികത തിരഞ്ഞെടുക്കുന്നതില്‍ എന്താണ് തെറ്റ്?’ എന്നാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ട മറ്റൊരു കമന്റ്. അതേസമയം, ‘ചെന്നൈ സ്റ്റോറീസ്’ എന്ന ഇംഗ്ലീഷ് ചിത്രമാണ് താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഖുഷി, ശാകുന്തളം, യശോദ തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ സാമന്തയുടെ ചിത്രങ്ങള്‍ മിക്കതും ഫ്‌ലോപ്പ് ആയിരുന്നു.

Latest Stories

തമിഴ്‌നാട്ടില്‍ മല്‍സ്യ സംസ്‌കരണ കേന്ദ്രത്തില്‍ അമോണിയ ചോര്‍ച്ച: 7 പേര്‍ മരിച്ചു, 46 പേര്‍ ആശുപത്രിയില്‍

'അമ്മ'യിൽ പൊട്ടിത്തെറി, ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെ സ്ഥാനമൊഴിഞ്ഞത് 17 അംഗങ്ങൾ

എല്ലാവരും സുരക്ഷിതരാകുന്നതുവരെ... വേഴ്സൈയിൽ നിന്ന് അഭയാർത്ഥി ക്യാമ്പുകളിലേക്ക് നീളുന്ന ഒരു നൂറ്റാണ്ടിന്റെ കഥ

ഓൺലൈൻ ഡെലിവറിയുടെ മറവിൽ ലഹരി വിൽപ്പന വേണ്ട, മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി; ആംബുലൻസിലും ഇനി 'തൂഫാൻ' പരിശോധന

സഹദേവന്റെ കണ്ണ് അത്രയും ചുവപ്പിച്ചത് അതിനുവേണ്ടി; ജീത്തു ജോസഫ് നൽകിയ റെഫറൻസ് ആ കഥാപാത്രമായിരുന്നു: ഷാജോൺ

‘ഖാളിമാരെ! വീര്യം കുറഞ്ഞത് ഹലാലായോ? മുസ്ലിംലീഗ് ചരിത്രത്തിൽ 'തങ്കലിപികളാൽ' എഴുതപ്പെടും ഈ മൗനം: പരിഹസിച്ച് കെ.ടി ജലീൽ

അവയവക്കടത്ത് കേസിൽ നിർണായക രേഖകളും വ്യാജരേഖകളും കണ്ടെടുത്ത് ഇഡി; പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിദ​ഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി; പകരം യുപി സ്വദേശിയെ നിയമിച്ചു

സെർവറുകൾ തണുത്തിരിക്കുന്നു, തൊഴിലാളികൾ പൊള്ളുന്നു

മയക്കുമരുന്ന് ഉപയോഗത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; പെരുമ്പാവൂർ ടൗണിൽ നിന്ന് മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ