'എന്ത് പണിയാടാ അഖിലേ നീ കാണിച്ചത്'; ജീവനൊടുക്കി 'ചോല'യിലെ നായകൻ, അഖിൽ വിശ്വനാഥിൻ്റെ മരണത്തിൽ നടുങ്ങി മലയാള സിനിമാലോകം

ചോല എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ച അഖിൽ വിശ്വനാഥ് അന്തരിച്ചു. മുപ്പതുകാരനായ അഖിലിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിനിമാപ്രവർത്തകനായ മനോജ് കുമാറാണ് ഫേസ്ബുക്കിലൂടെ അഖിലിന്റെ വിയോഗവാർത്ത പങ്കുവെച്ചത്. എന്ത് പണിയാടാ അഖിലേ നീ കാണിച്ചത് എന്നായിരുന്നു പോസ്റ്റ്. 2019 ൽ സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച, സനൽകുമാർ ശശിധരൻ ഒരുക്കിയ ‘ചോല’ എന്ന ചിത്രത്തിലൂടെയാണ് അഖിൽ വിശ്വനാഥ് ശ്രദ്ധ നേടുന്നത്.

അഖിലിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകൻ സനൽകുമാർ ശശിധരൻ പങ്കുവച്ച കുറിപ്പും വേദനയിലാഴ്ത്തുന്നതായിരുന്നു. ‘ഈ വാർത്ത ഹൃദയം പിളർക്കുന്നതാണ്. ‘ചോല’യിലെ നായകൻ അഖിൽ ആത്മഹത്യ ചെയ്‌തു എന്ന് കേൾക്കുന്നു. ആ ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല. വളരെയധികം പ്രതിഭയുള്ള ചെറുപ്പക്കാരനായിരുന്നു അയാൾ. എന്താണ് സംഭവിച്ചത് എന്ന് അയാളുടെ അടുത്ത സുഹൃത്തുക്കൾ തിരക്കുക. അഖിൽ ആത്മഹത്യചെയ്തു എന്ന വാർത്ത ഹൃദയം തകർക്കുന്നു. ഇല്ലായ്‌മകളുടെ പടുകുഴിയിൽ നിന്ന് സിനിമയിലേക്ക് വന്നതാണയാൾ.

‘ചോല’ എന്ന ഒരൊറ്റ സിനിമ മാത്രം മതിയായിരുന്നു അയാൾക്ക് മലയാള സിനിമയിൽ അഭിനേതാവ് എന്ന നിലയിൽ ചുവടുറപ്പിക്കാൻ. അതുണ്ടായില്ല. ആ സിനിമയെ ഒതുക്കിയതോടെ ആ ചെറുപ്പക്കാരൻ ഉൾപ്പെടെ ആ സിനിമയിലൂടെ പ്രതിഭ തെളിയിച്ച നിരവധിപേരുടെ ഭാവി പ്രതീക്ഷകൾ ഇരുട്ടിലായി. അഖിൽ ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാൻ എനിക്കു കഴിയുന്നില്ല. അയാൾ അടുത്തിടെ തുടങ്ങാനിരിക്കുന്ന ഒടിടി എന്നൊരു സിനിമയിൽ അഭിനയിക്കാൻ തയാറെടുക്കുകയായിരുന്നു എന്നറിയുന്നു. സങ്കടം തോന്നുന്നു അഖിൽ. എന്തായിരുന്നു അകാലത്തിലുള്ള ഈ മരണത്തിൻ്റെ കാരണമെന്ന് എനിക്കറിയില്ല. പക്ഷേ നിന്റെ ചോരയിൽ നിൻ്റെയുൾപ്പെടെയുള്ള മനുഷ്യരുടെ ഭാവി ഇരുട്ടിലാക്കിയവർക്ക് പങ്കുണ്ട്. നിൻ്റ ആത്മാവിന് ശാന്തി ലഭിക്കട്ടെ. സ്നേഹം നിറഞ്ഞ നിൻ്റെ പുഞ്ചിരി വീണ്ടുമെന്നെ തൊടാൻ ഇടയാവട്ടെ.”-സനൽകുമാറിൻ്റ വാക്കുകൾ.

Latest Stories

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി