'ഞങ്ങൾക്കും വേണം ഒരു ഹേമ കമ്മിറ്റി'; സിദ്ധരാമയ്യക്ക് കത്തയച്ച് കന്നഡ സിനിമാ പ്രവർത്തകർ

കന്നഡ സിനിമാ മേഖലയിലെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കന്നഡ ചലച്ചിത്ര സംഘടന ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്‌സ് ആൻഡ് ഇക്വാലിറ്റിയുടെ (‘ഫയർ’) കത്ത്. കേരളത്തിലെ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് ആവശ്യം.

സിനിമാ മേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതമായും തുല്യതയോടെയും ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കാനുള്ള നടപടികൾ അനിവാര്യമാണെന്ന് കത്തിൽ പറയുന്നു. കന്നഡ സിനിമാ മേഖലയിലെ പ്രശനങ്ങൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ റിട്ട. സുപ്രീംകോടതി ജഡ്ജിയുടെയോ റിട്ട. ഹൈക്കോടതി ജഡ്ജിയുടെയോ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിക്കണമെന്നാണ് ‘ഫയർ’ കത്തിൽ ആവശ്യപ്പെടുന്നത്. അന്വേഷണം നടത്തി നിർദേശങ്ങൾ സമിതി സമർപ്പിക്കണമെന്നും റിപ്പോർട്ട് മൂന്ന് മാസത്തിനകം പുറത്തുവിടണമെന്നും കത്തിൽ പറയുന്നുണ്ട്.

‘മീ ടു’ ആരോപണങ്ങൾ കന്നഡ സിനിമാ മേഖലയിൽ ശക്തമായപ്പോൾ രൂപംകൊണ്ട സംഘടനയാണ് ‘ഫയർ’. സംഘടനയിലെ നടികളും സംവിധായകരും ഉൾപ്പെടെ 153 പേർ ചേർന്നാണ് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയത്. സംവിധായിക കവിതാ ലങ്കേഷ്, നടിമാരായ രമ്യ, ഐന്ദ്രിത റോയ്, പൂജാ ഗാന്ധി, ശ്രുതി ഹരിഹരൻ, ചൈത്ര ജെ ആചാർ, സംയുക്ത ഹെഗ്‌ഡെ, ഹിത, നടൻമാരായ സുദീപ്, ചേതൻ അഹിംസ തുടങ്ങിയവർ ഇതിലുണ്ട്.

അതിക്രമം നേരിടുന്നവർക്ക് പരാതി നൽകുന്നതിനുള്ള വേദിയായാണ് ‘ഫയർ’ തുടങ്ങിയത്. ദേശീയ പുരസ്കാര ജേതാവായ നടി ശ്രുതി ഹരിഹരൻ പ്രമുഖ നടൻ അർജുൻ സർജയുടെ പേരിൽ ലൈംഗികാരോപണമുന്നയിച്ചപ്പോൾ സംഘടന ശക്തമായ പിന്തുണ നൽകിയിരുന്നു. ശ്രുതിയുടെ പരാതിയിൽ അർജുൻ സർജയുടെ പേരിൽ ബെംഗളൂരുവിലെ കബ്ബൺ പാർക്ക് പൊലീസ് അന്ന് കേസെടുത്തിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ