ഗീതു മാത്രമല്ലല്ലോ സെക്‌സിസ്റ്റ് ട്രെയ്‌ലര്‍ ഉണ്ടാക്കുന്നത്, ഞങ്ങള്‍ ആരും പുണ്യാളന്മാരല്ല, സിനിമാ പ്രവര്‍ത്തകരാണ്; 'ടോക്‌സിക്' വിവാദത്തില്‍ ഡബ്ല്യുസിസി

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ടോക്‌സിക്’ ചിത്രത്തിലെ സത്രീ വിരുദ്ധത ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ ഡബ്ല്യൂുസിസിയോ സംഘടനയിലെ അംഗങ്ങളോ പ്രതികരിക്കാത്തതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഡബ്ല്യുസിസി അംഗമായ മിറിയം ജോസഫ്. ഗീതു മോഹന്‍ദാസ് മാത്രമല്ലല്ലോ സെക്‌സിസ്റ്റ് ട്രെയ്‌ലര്‍ ഇറക്കുന്നത് എന്നാണ് മിറിയം പറയുന്നത്.

ഡബ്ല്യുസിസിയ്ക്കുളളില്‍ പല ചര്‍ച്ചകളും നടക്കാറുണ്ട്. അതെല്ലാം ഞങ്ങള്‍ പത്രക്കാര്‍ക്ക് കൊടുക്കാറില്ല. ഞങ്ങള്‍ പൊലീസുകാരല്ല, എല്ലാവരെയും പൊലീസിങ്ങ് ചെയ്യാന്‍ പോകുന്നില്ല. അതല്ല ഞങ്ങളുടെ ജോലി, അതല്ല ഞങ്ങളുടെ ആഗ്രഹം. സെക്‌സിസ്റ്റ് ആയിട്ടുളള കാര്യങ്ങള്‍ കാണുന്നത് ഇഷ്ടമല്ല. ഗീതുവിനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് സംഘടനയ്ക്കുളളില്‍ പറയും.

അതുകൊണ്ടാണ് ഡബ്ല്യുസിസി ഒരു സംഘടനയായി നിലനില്‍ക്കുന്നത്. ഗീതു മോഹന്‍ദാസ് ഇപ്പോഴും സംഘടനയിലെ അംഗമാണ്. നിങ്ങളുടെ പ്രവര്‍ത്തനം എന്താണ്, നിങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് ‘അമ്മ’ സംഘടയോട് ചോദിക്കാറുണ്ടോ? ഡബ്ല്യുസിസിയോട് മാത്രം എന്തുകൊണ്ട് ചോദിക്കുന്നു. സെക്‌സിസ്റ്റ് ട്രെയ്‌ലര്‍ ഗീതു മോഹന്‍ദാസ് മാത്രമല്ലല്ലോ ഉണ്ടാക്കിയത്.

സെക്‌സിസ്റ്റ് ട്രെയിലര്‍ ഉണ്ടാക്കുന്ന പുരുഷന്മാരോട് അതിനെ കുറിച്ച് ചോദിക്കാറുണ്ടോ? ഞങ്ങള്‍ ആരും പുണ്യാളന്മാരല്ല. എല്ലാവരെയും പോലെ തന്നെയുളള സാധാരണ സിനിമാ പ്രവര്‍ത്തകരാണ്. ചില കാര്യങ്ങള്‍ മാറ്റണം. ചില നിലപാടുകള്‍ മാറ്റണം. അത് ഇനി നിങ്ങള്‍ എന്ത് ചോദിച്ചാലും ഞങ്ങള്‍ ഇവിടെ തന്നെ കാണും. ഞങ്ങള്‍ എങ്ങോട്ടും പോകുന്നില്ല എന്നാണ് മിറിയം പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ