'അതേ അമ്മച്ചിയെ അഞ്ച് വര്‍ഷത്തിന് ശേഷം കണ്ടു'; വീഡിയോ പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍

ബാലതാരമായി എത്തി സിനിമാരംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ഇപ്പോഴിതാ ഒരു രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ ഒരു ഗാനരംഗത്തില്‍ അഭിനയിച്ച ഒരു സ്ത്രീയെ വര്‍ഷങ്ങള്‍ക്ക് ശേഷം മരതകം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് കണ്ടപ്പോള്‍ ഉള്ള വീഡിയോയാണ് വിഷ്ണു പങ്കുവെച്ചിരിക്കുന്നത്. ‘കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ പാട്ട് സീനില്‍ കൂടെ അഭിനയിച്ച അതേ അമ്മച്ചിയെ 5 വര്‍ഷത്തിന് ശേഷം മരതകം പാട്ട് സീനില്‍ വച്ച് കണ്ടപ്പോള്‍’ എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം രണ്ട് എന്ന സിനിമയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ആയ ചിത്രം സമകാലീന രാഷ്ട്രീയത്തിലൂന്നിയാണ് കഥ പറയുന്നത്. അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഇര്‍ഷാദ്, കലാഭവന്‍ റഹ്‌മാന്‍, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്‍, ജയശങ്കര്‍, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാര്‍വതി, മറീന മൈക്കിള്‍, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Latest Stories

IPL 2024: ആ ഡൽഹി താരം ഒറ്റ ഒരുത്തൻ കാരണമാണ് ഇന്നലെ കൊൽക്കത്ത ഇത്ര എളുപ്പത്തിൽ ജയിച്ചത്, ഇത്ര ബുദ്ധി ഇല്ലാത്ത ഒരുത്തനെ കണ്ടിട്ടില്ല; കുറ്റപ്പെടുത്തി മുൻ താരം

രംഗണ്ണന്റെ 'അർമാദം'; ആവേശത്തിലെ പുതിയ ഗാനം പുറത്ത്

വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക; ഉഷ്ണതരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

നടി അമൃത പാണ്ഡേ മരിച്ച നിലയില്‍! ചര്‍ച്ചയായി വാട്‌സ്ആപ്പ് സ്റ്റാറ്റസ്

ഐപിഎല്‍ 2024 ലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡി?; തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം

കൊറോണയില്‍ മനുഷ്യരെ ഗിനിപ്പന്നികളാക്കി; കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു, പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നു; തെറ്റുകള്‍ സമ്മതിച്ച് കമ്പനി

'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു