ഇതാണ് ആ ആയുര്‍വേദ മരുന്നുകള്‍, മനുഷത്വം കൊണ്ടു പറയുകയാണ് പരസ്യം നല്‍കുകയല്ല: വിശാല്‍

ആയുര്‍വേദ മരുന്നുകളിലൂടെ അച്ഛനും തനിക്കും കുടുംബത്തിനും കോവിഡ് ഭേദമായെന്ന് നടന്‍ വിശാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ കോവിഡിന് ഇതുവരെ വാക്‌സിന്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ വിശാല്‍ കഴിച്ച മരുന്നിനെ കുറിച്ച് വ്യക്തമാക്കണം എന്ന സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപകമായി ആവശ്യം ഉയര്‍ന്നിരുന്നു.

പിന്നാലെ താന്‍ കഴിച്ച സിഎഫ്എസ്-ക്യുആര്‍ (സിറപ്പ്), ആര്‍സനിക് ആല്‍ബം, പിഎടി (സിറപ്പ്) എന്നീ മരുന്നുകളുടെ ചിത്രങ്ങളും പങ്കുവെച്ച് താരം രംഗത്തെത്തിയിരുന്നു. ഡോക്ടറെ കാണിച്ചതിന് ശേഷം മാത്രം കഴിക്കുക ചെന്നൈയില്‍ എല്ലാ ആയുര്‍വേദിക്, അലോപതി സ്റ്റോറുകളില്‍ ഈ മരുന്നുകള്‍ ലഭിക്കും എന്നും ട്വീറ്റ് ചെയ്തിരുന്നു.

താന്‍ കഴിച്ച ആയുര്‍വേദ മരുന്നുകളെ കുറിച്ച് പറഞ്ഞ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് വിശാല്‍. മനുഷത്വം കൊണ്ടാണ് താന്‍ ഇതു ഷെയര്‍ ചെയ്യുന്നത്. ഞങ്ങളുടെ മനേജര്‍ക്കും ഈ മരുന്ന് കഴിച്ചപ്പോള്‍ അസുഖം ഭേദമായി എന്നാണ് വിശാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ആയുര്‍വേദിക് അലോപ്പതി മരുന്നുകള്‍ കുടിച്ച് ഒരാഴ്ച കൊണ്ടു തന്നെ തങ്ങള്‍ രോഗമുക്തരായെന്നും വിശാല്‍ പറയുന്നു.

ആശുപത്രികളില്‍ പോകാതിരിക്കാനോ ഏതെങ്കിലും ഒരു മരുന്നിനെ പരസ്യം ചെയ്യാനോ അല്ല താനിത് പറയുന്നത്. മനുഷ്യരാശിക്കായി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ താന്‍ മാനിക്കുന്നു. മനുഷത്വപരമായ പോസ്റ്റാണിത്. തന്റെ ഡോക്ടര്‍ ഹരിശങ്കറിന് ഹൃദയം നിറഞ്ഞ നന്ദി എന്നും വിശാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

https://www.facebook.com/VishalKOfficial/posts/1403356266539968

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്