കോടികള്‍ വാരി വിരൂപാക്ഷ; സംയുക്ത ചിത്രം വന്‍ഹിറ്റ്

സംയുക്ത മേനോന്‍ നായികയായെത്തിയ ചിത്രമാണ് ‘വിരൂപാക്ഷ’. സായ് ധരം തേജ് നായകനായ സിനിമയാണിത്. കാര്‍ത്തിക് ദാന്തുവുമാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ പാന്‍ ഇന്ത്യന്‍ മിസ്റ്റിക് ത്രില്ലര്‍ ചിത്രമായിട്ട് എത്തിയ വിരൂപാക്ഷ 50 കോടി ക്ലബില്‍ എത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 19.8 കോടി രൂപയും കര്‍ണാടകയില്‍ നിന്ന് ഒരു കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 50 ലക്ഷവും വിദേശത്ത് നിന്ന് 1.5 കോടിയും മറ്റ് ഭാഷകളില്‍ നിന്ന് 2.2 കോടിയുമായി മൊത്തം 25 കോടിയോളമാണ് പ്രി- റിലീസ് ബിസിനസായി നേടിയിരിക്കുന്നത്.

ഒരു ഗ്രാമത്തില്‍ 1990 കാലഘട്ടത്തില്‍ നടക്കുന്ന അത്യന്തം സംഭവബഹുലമായ കാര്യങ്ങള്‍ പറയുന്ന ‘വിരൂപാക്ഷ’യുടെ സംഗീത സംവിധാനം ലോകനാഥ് ആണ് നിര്‍വഹിച്ചിരിക്കുന്നത്. ശ്യാം ദത്ത് ആണ് ഛായാഗ്രാഹണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടെത്തുന്ന ‘വിരൂപാക്ഷ’യില്‍ അജയ്, സായ് ചന്ദ്, ബ്രഹ്‌മജി, രാജീവ് കനകല, സുനില്‍ എന്നിങ്ങനെ നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്.

ശ്രീ വെങ്കടേശ്വര സിനി ചിത്രാ പ്രൊഡക്ഷന്‍ ഹൗസും സുകുമാര്‍ റൈറ്റിങ്ങ്‌സും ചേര്‍ന്ന് നിര്‍മിക്കുച്ചതാണ് സംവിധായകന്‍ കാര്‍ത്തിക് ദാന്തു കഥ എഴുതുന്ന ചിത്രമായ ‘വിരൂപാക്ഷ’. ബി വി എസ് എന്‍ പ്രസാദ് ഗരു, ബപിനീട് ഗരു എന്നിവരാണ് ‘വിരൂപാക്ഷ’യുടെ നിര്‍മാതാക്കള്‍. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അശോക ബന്ദ്രെഡ്ഡി. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ സതിഷ് ബികെആറും ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ശ്രീനാഗേന്ദ്ര, പിആര്‍ഒ വംശി, മാധുരി മധു, കളറിസ്റ്റ് വിവേക് ആനന്ദ് എന്നിവരുമാണ്.

സംയുക്ത നായികയായി ഒടുവില്‍ മലയാളത്തിലെത്തിയ ചിത്രം ‘ബൂമറാംഗാ’ണ്. ഷൈന്‍ ടോം ചാക്കോ നായകനായ ചിത്രമായിരുന്നു ‘ബൂമറാംഗ്’. മനു സുധാകരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസും ഡെയ്ന്‍ ഡേവിസും വേഷമിട്ടു. സുധീര്‍ അലി ഖാന്‍ സംഗീതം സംവിധാനം നിര്‍വഹിച്ച ‘ബൂമറാംഗ്’ അജി മേടയില്‍ തൗഫീഖ് ആര്‍ എന്നിവരാണ് നിര്‍മിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ