സിംഗിള്‍ ഷോട്ടില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് സിനിമ, നാല് ഫൈറ്റ്, എട്ട് ഗാനങ്ങള്‍, നാല് ഫ്ളാഷ് ബാക്ക്...; 'വിപ്ലവം ജയിക്കാനുള്ളതാണ്' ട്രെയിലര്‍

നവാഗതനായ നിഷാദ് സംവിധാനം ചെയ്യുന്ന “വിപ്ലവം ജയിക്കാനുള്ളതാണ്” എന്ന ചിത്രത്തിന്റെ ട്രെയിലര്‍ നടന്‍ മോഹന്‍ലാല്‍ പുറത്തുവിട്ടു. തൃശൂര്‍ നഗരത്തില്‍ വെച്ച് രണ്ട് മണിക്കൂര്‍ കൊണ്ട് സിംഗിള്‍ ഷോട്ടില്‍ ഒരു മുഴുവന്‍ സിനിമ ചിത്രീകരിച്ച് ലോക റെക്കോഡ് നേടിയ ചിത്രമാണിത്.

സിംഗിള്‍ ഷോട്ടില്‍ നാല് ഫൈറ്റ്, 8 ഗാനങ്ങള്‍, 4 ഫ്ളാഷ് ബാക്ക് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ചിത്രം. ആയിരം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഉമേഷ് ഉദയകുമാര്‍, സാന്ദ്രാ ജോണ്‍സണ്‍, ജോബി, ത്രയംമ്പക് രണദേവ്, അസ്സി, മെല്‍വിന്‍, ഷാമില്‍ ബഷീര്‍, അഭിജിത്ത്, സോജോ, സോനാ മിനു, ജക്കു എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

ദിനു മോഹന്‍, സൈക്കോ, നിഷാദ് ഹസന്‍ എന്നിവരുടെ വരികള്‍ക്ക് വിനായക് ആണ് സംഗീതം നല്‍കുന്നത്. ജാസി ഗിഫ്റ്റ്, ഫ്രാങ്കോ, സൂരജ് സന്തോഷ്, സൈക്കോ, അര്‍ജ്ജുന്‍ മുരളീധരന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. പവി കെ. പവന്‍ ഛായാഗ്രഹണവും എഡിറ്റിങ്ങ് ജിതിന്‍ സി. കെയും നിര്‍വഹിക്കുന്നു. വട്ടം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ മാസം ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു