തരംഗമാകാന്‍ വിനീത് ശ്രീനിവാസന്‍ വീണ്ടും; രക്ഷിത് ഷെട്ടിയുടെ '777 ചാര്‍ലി' ടീസര്‍ വരുന്നു

കന്നട താരം രക്ഷിത് ഷെട്ടി നായകനാകുന്ന “777 ചാര്‍ലി” സിനിമയില്‍ വിനീത് ശ്രീനിവാസനും. മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ മലയാള ഗാനം ആലപിക്കുന്നു. ചിത്രത്തിന്റെ ടീസര്‍ സോംഗ് ആണ് വിനീത് ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ ജൂണ്‍ 6ന് റിലീസ് ചെയ്യും.

മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തില്‍ രക്ഷിത് ഷെട്ടിക്കൊപ്പം സംഗീത ശൃംഗേരി ആണ് നായികയായി എത്തുന്നത്. ഏകാന്തതയില്‍ തളച്ചിടപ്പെട്ട നായകന്റെ ജീവിതത്തിലേയ്ക്ക് വികൃതിയായ ഒരു നായ കടന്നു വരുന്നതും ഇവര്‍ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രം.

പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ് ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചന്‍, അഖില്‍ എം ബോസ്, ആദി എന്നിവര്‍ രചിക്കുന്ന ഗാനങ്ങള്‍ക്ക് നോബിന്‍ പോള്‍ സംഗീതം ഒരുക്കുന്നു. അരവിന്ദ് എസ് കശ്യപ് ഛായാഗ്രഹണവും പ്രതീക് ഷെട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

സംഭാഷണം: കിരണ്‍രാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ്, പ്രൊഡക്ഷന്‍ മാനേജര്‍: ശശിധര ബി, രാജേഷ് കെ.എസ്, കോസ്റ്റ്യൂം ഡിസൈനര്‍ പ്രഗതി ഋഷബ് ഷെട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഉല്ലാസ് ഹൈദര്‍, സ്റ്റണ്ട്: വിക്രം മോര്‍, സൗണ്ട് ഡിസൈന്‍: എം ആര്‍ രാജാകൃഷ്ണന്‍.

സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍: കൃഷ്ണ ബാനര്‍ജി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ്: ബിനയ് ഖാന്‍ഡല്‍വാല്‍, സുധീ ഡി, കളറിസ്റ്റ്: രമേശ് സി പി, സൗണ്ട് ഇഫക്ട്‌സ്: ഒലി സൗണ്ട് ലാബ്‌സ്, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്.

Latest Stories

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്