ചെറിയ കാര്യങ്ങള്‍ പോലും അവള്‍ ശ്രദ്ധിക്കുന്നു, എന്നാലത് എനിക്ക് മനസ്സിലാക്കാനാവുന്നതിലും അപ്പുറമാണ്; പ്രണയക്കുറിപ്പെഴുതി വിനീത്

നടന്‍് വിനീത് ശ്രീനിവാസന്‍. തന്റെ സിനിമാ വിശേഷങ്ങള്‍ക്കൊപ്പം കുടുംബവിശേഷങ്ങളുമെല്ലാം താരം ആരാധകരോട് പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിവസത്തെക്കുറിച്ചുള്ള വിനീതിന്റെ കുറിപ്പ് ഏറെ ശ്രദ്ധനേടുകയാണ്.

ഭാര്യ ദിവ്യയോട് വിനീത് പ്രണയം പറഞ്ഞ ദിവസമാണ് മാര്‍ച്ച് 31. ഇരുവരും പ്രണയിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 19 വര്‍ഷമായിരിക്കുന്നുവെന്നാണ് താരം പങ്കുവച്ചത്. കോളേജ് കാലത്തെ സൗഹൃദവും പ്രണയവും തുടര്‍ന്ന് 2012ലാണ് ഇരുവരും വിവാഹിതരായത്. ദിവ്യയ്ക്ക് പ്രണയാശംസകള്‍ നേര്‍ന്നുള്ള കുറിപ്പ് ഇന്‍സ്റ്റാഗ്രാമിലാണ് വിനീത് പങ്കുവെച്ചത്.

‘മാര്‍ച്ച് 31. ദിവ്യയും ഞാനും ഇപ്പോള്‍ 19 വര്‍ഷമായി ഡേറ്റിംഗിലാണ്. എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം, എന്റെ ഓര്‍മ്മകള്‍ എല്ലാം അവളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ കൗമാരത്തിലാണ് കണ്ടുമുട്ടിയത്. അന്നുമുതല്‍ അങ്ങോട്ട് ഒരുമിച്ചുനില്‍ക്കുകയായിരുന്നു. തികച്ചും വ്യത്യസ്തരായ രണ്ട് ആളുകള്‍ക്ക് ഇതുപോലെ ഒരുമിച്ചു സഞ്ചരിക്കാന്‍ കഴിയുന്നത് അതിശയകരമാണ്. അവള്‍ എല്ലാ ബഹളങ്ങളും ഇഷ്ടപ്പെടുമ്പോള്‍ ഞാന്‍ സമാധാനവും സ്വസ്ഥതയും ഇഷ്ടപ്പെടുന്നു. അവള്‍ വെജിറ്റേറിയനാണ്, എന്നെ സംബന്ധിച്ചിടത്തോളം നോണ്‍ വെജ് ഇല്ലാതെ ഒരു ദിവസം പോലും കടന്നുപോകില്ല.

അവളുടെ സ്ട്രീമിംഗ് വാച്ച് ലിസ്റ്റ് മിക്കവാറും ഇരുണ്ടതും ഭയാനകവുമായതാകുമ്പോള്‍ എന്റേത് സ്റ്റാന്‍ഡ്-അപ്പുകള്‍, സിറ്റ്-കോം, ഫീല്‍ ഗുഡ് എന്നിവയാണ്.ചില രാത്രികളില്‍ ഞാന്‍ കണ്ണടച്ച് ഉറങ്ങുന്നതായി നടിക്കുമ്പോള്‍ ദിവ്യ എന്റെ കാതുകളില്‍ മന്ത്രിക്കും.’സ്വയം സമ്മര്‍ദ്ദം ചെലുത്തരുത്, ദയവായി വിനീത് ഉറങ്ങാന്‍ ശ്രമിക്കൂ’. അപ്പോള്‍ ഞാന്‍ അവളോട് ചോദിക്കും,

‘ഞാന്‍ ഉറങ്ങുകയല്ലെന്ന് നിനക്ക് എങ്ങനെ അറിയാം’? അവള്‍ പറയും, ‘നിങ്ങള്‍ ശ്വസിക്കുന്ന രീതിയില്‍ നിന്ന്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ ശ്വാസത്തിന്റെ താളം തികച്ചും വ്യത്യസ്തമാണ്’. ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും അവള്‍ ശ്രദ്ധിക്കുന്നു. എന്നാലത് എനിക്ക് മനസിലാക്കാനാവുന്നതിലും അപ്പുറമാണ്. വാര്‍ഷിക ആശംസകള്‍ ദിവ്യ’- വിനീത് കുറിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ