ടീസറില്‍ പേരില്ല, 'മഹാവീര്‍ കര്‍ണ'നില്‍ നിന്നും വിക്രം പിന്മാറിയോ? പ്രതികരിച്ച് ആര്‍.എസ് വിമല്‍

എന്നു നിന്റെ മൊയ്തീന്‍ ചിത്രത്തിന് ശേഷം ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന “സൂര്യപുത്ര മഹാവീര്‍ കര്‍ണ”യുടെ ടൈറ്റില്‍ ടീസര്‍ ശ്രദ്ധ നേടുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും നടന്‍ വിക്രം പിന്മാറി എന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മഹാവീര്‍ കര്‍ണയില്‍ വിക്രം നായകനാകും എന്നാണ് സംവിധായകന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ ടീസറില്‍ വിക്രത്തിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെയാണ് പ്രചാരണങ്ങള്‍ ശക്തമായത്. വിക്രം ചിത്രത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആര്‍.എസ് വിമല്‍. വരുംദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താമെന്നും സംവിധായകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം വാശു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഡോ. കുമാര്‍ വിശ്വാസ് ആണ് ചിത്രത്തിന്റെ സംഭാഷണവും അഡിഷനല്‍ സ്‌ക്രീന്‍പ്ലേയും തയ്യാറാക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി നാല് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പ്രോജക്ട് ആയിരുന്നു കര്‍ണന്‍.

പിന്നീട് വിക്രത്തെ നായകനാക്കി മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി കര്‍ണന്‍ ഒരുക്കുന്നുവെന്ന് വിമല്‍ പ്രഖ്യാപിച്ചു. വിക്രത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രത്യേക ടീസറും പുറത്തിറക്കിയിരുന്നു. കര്‍ണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 32 ഭാഷകളിലും ചിത്രം മൊഴിമാറ്റം ചെയ്ത് പുറത്തിറക്കും.

Latest Stories

IPL 2024: ആ ഡൽഹി താരം ഒറ്റ ഒരുത്തൻ കാരണമാണ് ഇന്നലെ കൊൽക്കത്ത ഇത്ര എളുപ്പത്തിൽ ജയിച്ചത്, ഇത്ര ബുദ്ധി ഇല്ലാത്ത ഒരുത്തനെ കണ്ടിട്ടില്ല; കുറ്റപ്പെടുത്തി മുൻ താരം

രംഗണ്ണന്റെ 'അർമാദം'; ആവേശത്തിലെ പുതിയ ഗാനം പുറത്ത്

വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക; ഉഷ്ണതരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

നടി അമൃത പാണ്ഡേ മരിച്ച നിലയില്‍! ചര്‍ച്ചയായി വാട്‌സ്ആപ്പ് സ്റ്റാറ്റസ്

ഐപിഎല്‍ 2024 ലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡി?; തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം

കൊറോണയില്‍ മനുഷ്യരെ ഗിനിപ്പന്നികളാക്കി; കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു, പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നു; തെറ്റുകള്‍ സമ്മതിച്ച് കമ്പനി

'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു