യേശുദാസ് ആറക്ക പ്രതിഫലം ചോ​ദിക്കുമ്പോഴും അത് വലിയ  കൂടുതലാണല്ലോ എന്ന് പറയും, ലോക്ഡൗൺ വരുമാനത്തെ ബാധിച്ചെന്ന് വിജയ് യേശുദാസ്

കോടികൾ മുടക്കി സിനിമ എടുക്കുന്ന നിർമ്മാതാക്കൾ താരങ്ങൾക്ക് വലിയ പ്രതിഫലം നൽകും. പക്ഷേ അവർക്ക്  സം​ഗീത സംവിധായകർക്കും ​ഗായകർക്കും അർഹിക്കുന്ന പ്രതിഫലം  നൽകാൻ മടിയാണെന്ന് ഗായകൻ വിജയ് യേശുദാസ്.

പ്രളയവും  ലോക്ഡൗണുമെല്ലാം വരുമാനത്തെ ബാധിച്ചെന്നും ​അദ്ദേഹം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വിജയ് യേശുദാസിന്റെ വാക്കുകൾ.

കോടികൾ മുടക്കി സിനിമ എടുക്കുന്ന നിർമ്മാതാക്കൾ താരങ്ങൾക്ക് വലിയ പ്രതിഫലം നൽകും. പക്ഷേ സം​ഗീത സംവിധായകർക്കും ​ഗായകർക്കും അർഹിക്കുന്ന പ്രതിഫലം പോലും നൽകാൻ മടിയാണ്. അടുത്തിടെ ഒരു പ്രമുഖ നിർമ്മാതാവ് വിളിച്ചു. അവർക്ക് അപ്പയെ കൊണ്ട് പാടിക്കണം. ഞാൻ മാനേജരുടെ നമ്പർ കൊടുത്തു. രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹം വീണ്ടും വിളിച്ചു. ദാസേട്ടൻ ഇത്ര രൂപയാണ് പ്രതിഫലം ആവശ്യപ്പെട്ടത്. അത് വലിയ കൂടുതലാണല്ലോ? ഞാൻ ചോദിച്ചു, ചേട്ടാ നിങ്ങൾക്ക് യേശുദാസിന്റെ ശബ്ദം അല്ലേ വേണ്ടത്, ആ ശബ്ദത്തിന് അദ്ദേഹം പറഞ്ഞ തുക കൂടുതലാണെന്നാണോ പറയുന്നത്.

ഈയിടെ കൊച്ചിയിലെ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോൾ കുറച്ചുപേർ അടുത്തെത്തി. സംസാരം ലോക്ഡൗണിനെ കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുമൊക്കെ ആയി. പ്രളയവും തുടർന്ന് എത്തിയ ലോക്ഡൗണുമെല്ലാം വരുമാനത്തെ ബാധിച്ചെന്ന് ഞാൻ പറഞ്ഞപ്പോൾ അവർക്ക് ചിരി.

യേശുദാസിന്റെ മകന് ഇഷ്ടം പോലെ കാശ് ഉണ്ടാകുമല്ലോ എന്നാണ് അവർ പറയുന്നത്. ഒരു സിനിമയിൽ പാടുന്നതിന് എനിക്ക് എത്ര പ്രതിഫലം കിട്ടുമെന്നത് ഊഹിച്ച് പറയാമോ എന്ന് ഞാൻ അവരോട് ചോദിച്ചു. അവർ പറഞ്ഞ തുക അഞ്ച് സിനിമകളിൽ പാടിയാൽ പോലും എനിക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. ലോക്ഡൗണും കൊറോണയും മൂലം പ്രോ​ഗ്രാമുകൾ ക്യാൻസൽ ആയെങ്കിലും നമ്മളെ ആശ്രയിച്ച് കഴിയുന്നവരെ നമ്മൾ തന്നെ നോക്കേണ്ടേ. മക്കളുടെ സ്കൂൾ ഫീസിനും മറ്റുമൊന്നും ഇളവില്ലല്ലോ.

Latest Stories

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ