'സിംഹം ഇറങ്ങുന്നത് വേട്ടയാടാൻ, 234 സീറ്റിലും ഞാൻ തന്നെ സ്ഥാനാർഥി, മത്സരം ഡിഎംകെയും ടിവികെയും തമ്മിൽ': വിജയ്

അടുത്ത വർഷം നടക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മധുര ഈസ്റ്റ് നിയോജക മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന് നടനും ടിവികെ പാർട്ടി അധ്യക്ഷനുമായ വിജയ്. മധുരയിൽ നടന്ന ടിവികെ രണ്ടാം സംസ്ഥാന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. 1967ൽ അണ്ണാദുരൈയും 1977ൽ എംജിആറും സംസ്ഥാന ഭരണത്തിലേറിയതുപോലെ 2026ൽ തന്റെ നേതൃത്വത്തിലുളള സർക്കാർ അധികാരത്തിലെത്തുമെന്നും വിജയ് പറഞ്ഞു.

“സിംഹം എപ്പോഴും സിംഹമാണ്. കാട്ടിൽ ധാരാളം കുറുക്കന്മാരും മറ്റു മൃ​ഗങ്ങളുമുണ്ടാകും. ഒരൊറ്റ സിംഹമേ ഉണ്ടാകൂ. അത് ഒറ്റയ്ക്കാണെങ്കിലും കാട്ടിലെ രാജാവ് അത് തന്നെയായിരിക്കും. സിംഹം ഇവിടെ വന്നിരിക്കുന്നത് വേട്ടയാടാനാണ്, ടിവികെ ആർക്കും തടയാനാകാത്ത ശക്തിയാണ്. 234 സീറ്റിലും ഞാനായിരിക്കും സ്ഥാനാർത്ഥി. മത്സരം ഡിഎംകെയും ടിവികെയും തമ്മിലായിരിക്കുമെന്നും വിജയ് പറഞ്ഞു. ടിവികെ ബിജെപിയുമായി സഹകരിക്കുമെന്ന് കിംവദന്തികളുണ്ട്. ടിവികെ ബിജെപിയുമായി സഖ്യത്തിനില്ല. ടിവികെ ഒരു മതത്തിനും എതിരല്ല. ടിവികെ ജനങ്ങളുടെ പാർട്ടിയാണ്. തമിഴ്നാട്ടിലെ ജനങ്ങൾ ബിജെപിയെ തളളിക്കളയും”, വിജയ് കൂട്ടിച്ചേർത്തു.

താൻ രാഷ്ട്രീയത്തിൽ വരില്ലെന്നായിരുന്നു ആദ്യ പ്രചാരണം. പിന്നീട് സമ്മേളനം നടത്തില്ലെന്ന് പറഞ്ഞു. ഓരോ തവണയും പുതിയ തിരക്കഥകൾ രാഷ്ട്രീയ എതിരാളികൾ മെനഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസം​ഗത്തിൽ എഐഎഡിഎംകെയ്ക്കെതിരെയും രൂക്ഷ വിമർശനം ഉണ്ടായി. കനത്ത ചൂടിലും ടിവികെയുടെ ര​ണ്ടാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ജനലക്ഷങ്ങളാണ് ഒ​ഴു​കി​യെത്തിയത്. വിജയ് യുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു.

സമ്മേളനത്തിൽ പങ്കെടുത്ത 270 പേർ കുഴഞ്ഞുവീണു. ഭൂരിഭാ​ഗവും വിജയ് ആരാധകരായ യുവജനങ്ങളായിരുന്നു. പാർട്ടി സ്വാ​ഗത​ഗാനത്തിന്റെ അകമ്പടിയോടെയാണ് വിജയ് വേദിയിലെത്തിയത്. മക്കളിൻ അൻപരൈ എന്ന് തുടങ്ങുന്ന ഈ ​ഗാനം ആലപിച്ചതും വിജയ് ആണ്.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി