വിജയ് ഒന്നുമാവാന്‍ പോവുന്നില്ല, സിനിമാമേഖലയില്‍ നിന്ന് തന്നെ പോകും; പ്രവചനവുമായി ജോത്സ്യന്‍, രോഷാകുലരായി ആരാധകര്‍

വിജയ് ദേവരക്കൊണ്ടയെക്കുറിച്ച് ഒരു ജോത്സ്യന്‍ നടത്തിയ പ്രവചനമാണ് ഇപ്പോള്‍ ആരാധകരുടെ ഉറക്കം കെടുത്തുന്നത്. വിജയുടെ കരിയര്‍ അവസാനിക്കുമെന്നാണ് ജോത്സ്യന്‍ പറയുന്നത്.

ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ വിജയ് ദേവരകൊണ്ട വളരെയധികം ശ്രദ്ധിക്കണമെന്ന് പറഞ്ഞാണ് അടുത്തിടെ വേണു സ്വാമി എന്ന ജോത്സ്യന്‍ രംഗത്ത് വന്നത്. ഇപ്പോഴുള്ള താരമൂല്യമൊന്നും നോക്കിയിട്ട് കാര്യമില്ലെന്നും വിജയ് വലിയൊരു താരമാവാന്‍ പോകുന്നില്ലെന്നുമൊക്കെ ഇദ്ദേഹം പ്രവചിച്ചു. മാത്രമല്ല വൈകാതെ നടന്‍ ഈ മേഖലയില്‍ നിന്ന് തന്നെ അപ്രത്യക്ഷനായേക്കുമെന്നും സ്വാമി പറയുന്നു.

വിജയുടെ കാമുകിയായി ഗോസിപ്പ് കോളങ്ങളില്‍ നിറയുന്ന രാശ്മികയെക്കുറിച്ച് വളരെ വ്യത്യസ്തമായ ഒരു പ്രവചനമാണ് ഇദ്ദേഹം നടത്തിയിരിക്കുന്നത്. ‘ഇപ്പോള്‍ തെന്നിന്ത്യ ഭരിക്കുന്ന രശ്മിക മന്ദാന പിന്നീട് രാഷ്ട്രീയത്തിലേക്കും ലോക്സഭാ എംപി സ്ഥാനത്തേക്കും എത്തുമെന്നും അതേ സമയം വിവാഹനിശ്ചയം വരെ നടത്തിയ രശ്മികയുടെ ആദ്യ വിവാഹം മുടങ്ങാന്‍ കാരണവും താനാണെന്നും ജോത്സ്യന്‍ പറഞ്ഞു.

2018 ല്‍ പുറത്തിറങ്ങിയ ഗീത ഗോവിന്ദമാണ് വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും തലവര മാറ്റിക്കുറിച്ചത്. ഇരുവരും നായിക-നായകന്മാരായിട്ടെത്തിയ ചിത്രം തിയറ്ററുകളിലും ബോക്സോഫീസിലുമൊക്കെ വലിയ വിജയമായിരുന്നു.

Latest Stories

തലൈവർക്കൊപ്പം നഹാസ് ഹിദായത്ത്; പുതിയ ചിത്രമാണോയെന്ന് ആരാധകർ

ഫഹദ് ഉഗ്രൻ ഫിലിംമേക്കറാണ്, അത് അധികമാർക്കും അറിയില്ല: വിനീത് കുമാർ

ഫഹദും നമ്മളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്, ഫഹദ് ഇന്നൊരു പാൻ ഇന്ത്യൻ ആക്‌ടറാണ്: വിനയ് ഫോർട്ട്

21 വർഷം കാത്തിരിക്കേണ്ടി വന്നു, വിദ്യാജിയുടെ ഒരു പാട്ടിൽ അഭിനയിക്കാൻ: ഇന്ദ്രജിത്ത്

'രാജ്യത്തെ മുഴുവൻ ജനങ്ങളും ചേർന്ന് ഏകാധിപത്യത്തെ നേരിടണം'; കെജ്രിവാള്‍ പുറത്തേക്ക്

കെജ്രിവാളിന്റെ മടങ്ങിവരവും ബിജെപിയ്ക്ക് മുന്നിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യവും; അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

ആവേശം 2 ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെകിൽ അതിന് ഒറ്റക്കാരണം സജിൻ ഗോപുവിനൊപ്പം കൂടുതൽ സീൻ ചെയ്യാൻ വേണ്ടിയാണ്: ഫഹദ് ഫാസിൽ

ഈ രോഗമുണ്ടെങ്കിൽ ഒരു തുള്ളി മദ്യം പോലും കഴിക്കാത്തവരാണെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!

ഭാര്യ ഗര്‍ഭിണിയാണെന്ന് ജസ്റ്റിന്‍ ബീബര്‍.. പിന്നാലെ വിവാഹമോതിരം പങ്കുവച്ച് മുന്‍കാമുകി സെലീനയുടെ പോസ്റ്റ്; ചര്‍ച്ചയാകുന്നു

തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കണ്ട, ചര്‍ച്ച നടത്തണം; കെബി ഗണേഷ്‌കുമാറിനെ തള്ളി സിപിഎം