രജിനിയും കമലും പങ്കെടുത്ത പരിപാടിക്ക് സാക്ഷിയായത് ഒഴിഞ്ഞ കസേരകള്‍; വിമര്‍ശനങ്ങളുമായി വിജയ്-അജിത്ത് ഫാന്‍സ്

എം കരുണാനിധിയുടെ നൂറാം ജന്മദിനാഘോഷത്തിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ രജനികാന്ത്, കമല്‍ഹാസന്‍, സൂര്യ, ജയം രവി തുടങ്ങിയ വലിയ താരനിര തന്നെ എത്തിയിരുന്നു. കഴിഞ്ഞ ഞായാറാഴ്ച ആയിരുന്നു കലൈഞ്ജര്‍ 100 എന്ന ജന്മ വാര്‍ഷിക ചടങ്ങ് സംഘടിപ്പിച്ചത്.

തമിഴ് സിനിമ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലും ചടങ്ങിന്റെ ഭാഗമായിരുന്നു. എന്നാല്‍ വിജയ്, അജിത്ത്, വിശാല്‍, ചിമ്പു എന്നിവരുടെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. അജിത്തും വിജയിയും ചടങ്ങിന് എത്താത്തില്‍ ഭരണകക്ഷി ഡിഎംകെയുടെ അണികള്‍ സോഷ്യല്‍ മീഡിയയില്‍ രോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഇതോടെ പരിപാടി വന്‍ പരാജയം എന്ന നിലയിലാണ് അജിത്ത്-വിജയ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നേരിട്ട് എത്തിയ പരിപാടിയില്‍ ഒഴിഞ്ഞ കസേരകളായിരുന്നു കൂടുതലും.

മാത്രമല്ല തമിഴ് മാധ്യമങ്ങളിലും കലൈഞ്ജര്‍ 100 പരിപാടി പരാജയമാണ് എന്ന രീതിയില്‍ പ്രചാരണം നടത്തുന്നുണ്ട്. രജനിയും കമലും അടക്കമുള്ളവര്‍ പങ്കെടുത്തെങ്കിലും പരിപാടിയില്‍ ആളുകള്‍ ഇല്ലായിരുന്നു. കലാപരിപാടികള്‍ പലതും കുളമായി. ഒപ്പം തന്നെ മറ്റ് പല പരാതികളും പരാതിക്കെതിരെ ഉയരുന്നുണ്ട്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും