തെളിവ് ഹാജരാക്കാനായില്ല; പന്ത്രണ്ട് വര്‍ഷം മുമ്പുള്ള കേസില്‍ നടന്‍ വിദ്യുത് ജാംവാലിനെ വെറുതെ വിട്ടു

പ്രമുഖ വ്യവസായി രാഹുല്‍ സുരിയെ മര്‍ദ്ദിച്ച കേസില്‍ ബോളിവുഡ് നടന്‍ വിദ്യുത് ജാംവാലിനെ കോടതി വെറുതെവിട്ടു. പന്ത്രണ്ട് വര്‍ഷം മുമ്പ് നടന്ന കേസില്‍ തിങ്കളാഴ്ചയാണ് വിധിവന്നത്. 2007-ല്‍ നടന്ന സംഭവത്തില്‍ തെളിവുകളുടെ അഭാവം മൂലമാണ് മുംബൈയിലെ ബാന്ദ്ര മജിസ്‌ട്രേറ്റ് വിദ്യുതിനെ വെറുതെ വിട്ടത്.

2007 സെപ്തംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം . മുംബൈയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടുകയായിരുന്നു വിദ്യുത്. ആ സമയത്ത് അവിടെയെത്തിയ രാഹുല്‍ സുരി, വിദ്യുതിന്റെ സുഹൃത്തുമായി അബദ്ധത്തില്‍ കൂട്ടിമുട്ടി. ഇതിനെചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടു. ഇതിനിടയില്‍ വിദ്യുത് തന്നെ മര്‍ദ്ദിക്കുകയും കുപ്പി ഉയോഗിച്ച് തന്റെ തലയ്ക്കടിക്കുകയും ചെയ്‌തെന്നാണ് രാഹുല്‍ സുരി പൊലീസില്‍ നല്‍കിയ പരാതി.

സംഭവത്തില്‍ വിദ്യുതിന്റെയും സുഹൃത്തും മോഡലുമായ ഹൃശാന്ത് ഗോസ്വാമിയുടേയും പേരില്‍ പൊലീസ് കേസെടുത്തു. നിരവധി തവണ വിദ്യുതിനോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്‍ ഹാജരായില്ല. തുടര്‍ന്ന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചപ്പോഴാണ് വിദ്യുത് കോടതിയിലെത്തിയത്.

Latest Stories

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍