വിലങ്ങ് അണിഞ്ഞ് സേതുപതി, പട്ടാള യൂണിഫോമില്‍ തോക്കേന്തി സൂരി; 'വിടുതലൈ'യുമായി വെട്രിമാരന്‍

വിജയ് സേതുപതി, സൂരി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന “വിടുതലൈ” ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. കൈവിലങ്ങ് അണിഞ്ഞിരിക്കുന്ന വിജയ് സേതുപതിയും തോക്കേന്തി പട്ടാള യൂണിഫോമില്‍ നില്‍ക്കുന്ന സൂരിയുമാണ് പോസ്റ്ററിലുള്ളത്. ഉപദേഷ്ടാവായി വിജയ് സേതുപതി, നായകനായി സൂരി എന്നാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന വാചകങ്ങള്‍.

വെദ്യുതിയും ടെലികമ്മ്യൂണിക്കേഷനും ഇല്ലാത്ത പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളില്‍ സേതുപതി, വെട്രിമാരന്‍, സൂരി, ഭവാനി ശ്രെ എന്നിവര്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്കൊപ്പം താമസിച്ചാണ് അതിസാഹികമായ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജയമോഹന്റെ തുണൈവന്‍ എന്ന ചെറു കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്.

നിര്‍മ്മാതാവ് എല്‍റെഡ് കുമാറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ആര്‍ എസ് ഇന്‍ഫോടെയ്ന്‍മെന്റ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഇളയരാജ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇളയരാജയും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വെട്രിമാരന്റെ മുന്‍ സിനിമകളുടെ ഛായാഗ്രഹകനായ വേല്‍രാജ് തന്നെയാണ് വിടു തലൈക്കും ക്യാമറ കൈകാര്യം ചെയ്യുന്നത്.

എഡിറ്റിംഗ് ആര്‍ രാമര്‍, ആക്ഷന്‍ പീറ്റര്‍ ഹെയ്ന്‍, കല ജാക്കി. വടചെന്നൈ, അസുരന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വിടുതലൈ. 1986യില്‍ റിലീസ് ചെയ്ത ശിവാജി ഗണേശന്‍-രജനികാന്ത് ചിത്രത്തിന്റെ പേരും “വിടുതലൈ” എന്നാണ്. ഇരുവരുടെയും സമ്മതത്തോടെയാണ് പേര് ഉപയോഗിച്ചിരിക്കുന്നത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ