'രാജരാജ ചോളന്‍ നിര്‍മ്മിച്ച രണ്ട് പള്ളികളും മസ്ജിദുകളും വെട്രിമാരന്‍ കാണിച്ച് തരട്ടെ'; സംവിധായകനെതിരെ ബിജെപി, വിവാദം

‘പൊന്നിയിന്‍ സെല്‍വന്‍’ റിലീസായതിന് പിന്നാലെ രാജരാജ ചോളന്‍ ഹിന്ദുവാണോ എന്ന വിവാദം പുകയുന്നു. രാജരാജ ചോളന്‍ ഒരു ഹിന്ദു രാജാവല്ലെന്ന് അവകാശപ്പെട്ട് സംവിധായകന്‍ വെട്രിമാരന്‍ രംഗത്തെത്തിയതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്.

രാജ രാജ ചോളന്‍ ഹിന്ദുവല്ലായിരുന്നു, ചിലര്‍ ഹിന്ദു ആക്കുകയാണ്. ചിലര്‍ നമ്മുടെ അസ്തിത്വം മോഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ തിരുവള്ളുവരെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു. ഇതിന് അനുവദിക്കരുത് എന്നാണ് വെട്രിമാരന്‍ പറഞ്ഞത്.

ഈ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. രാജരാജ ചോളന്‍ ഹിന്ദു രാജാവായിരുന്നുവെന്ന് ബിജെപി നേതാവ് എച്ച് രാജ പറഞ്ഞു. തനിക്ക് വെട്രിമാരനെപ്പോലെ ചരിത്ര പരിജ്ഞാനമില്ല, പക്ഷേ രാജരാജ ചോളന്‍ നിര്‍മ്മിച്ച രണ്ട് പള്ളികളും മസ്ജിദുകളും അദ്ദേഹം ചൂണ്ടിക്കാണിക്കട്ടെ.

രാജരാജ ചോളന്‍ സ്വയം ശിവപാദ ശേഖരന്‍ എന്ന് വിളിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം ഹിന്ദുവായിരുന്നില്ലേ എന്നും ബിജെപി നേതാവ് ചോദിച്ചു. വെട്രിമാരനെ പിന്തുണച്ച് കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. രാജരാജ ചോളന്റെ കാലത്ത് ‘ഹിന്ദു മതം’ എന്ന പേരില്ലായിരുന്നു.

വൈഷ്ണവം, ശൈവം, സമനം വിഭാഗങ്ങളായിരുന്നു. ഹിന്ദു എന്ന പദം ഉപയോഗിച്ചത് ബ്രിട്ടീഷുകാരാണ്. അവര്‍ തൂത്തുക്കുടിയെ ട്യൂട്ടിക്കോറിന്‍ എന്നാക്കി മാറ്റിയതിന് സമാനമായിരുന്നു ഹിന്ദു എന്ന പദം ഉപയോഗിച്ചതും എന്നാണ് കമലഹാസന്‍ പറഞ്ഞത്.

Latest Stories

സഞ്ജുവിന് പകരം ജഡേജയെയോ റുതുരാജിനെയോ തരണമെന്ന് രാജസ്ഥാൻ, ചെന്നൈയുടെ പ്രതികരണം ഇങ്ങനെ

IPL 2026: 'ആളുകൾ അദ്ദേഹത്തിനായി ധാരാളം പണം ചെലവഴിക്കും'; വരാനിരിക്കുന്ന മിനി-ലേലത്തിൽ ഏറ്റവും വിലയേറിയ കളിക്കാരൻ ആരെന്ന് പ്രവചനം

Asia Cup 2025: “നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര മോശമായി ഇന്ത്യ ഞങ്ങളെ തോൽപ്പിക്കും”; പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കാൻ പ്രാർത്ഥിച്ച് പാക് മുൻ താരം

പാലിയേക്കര ടോള്‍: ഇത്രയും മോശം റോഡില്‍ എങ്ങനെ ടോള്‍ പിരിക്കുമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്; 'ഞാന്‍ ആ വഴി പോയിട്ടുണ്ട്', ദേശീയ പാത അതോറിറ്റിയെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി

കോഹ്‌ലിയുമായുള്ള താരതമ്യമാണ് ബാബർ അസമിന്റെ പതനത്തിന് പിന്നിലെ പ്രധാന കാരണം: അഹമ്മദ് ഷെഹ്സാദ്

അനധികൃത സ്വത്ത് സമ്പാദനകേസ്; എം ആര്‍ അജിത് കുമാറിന് ക്ലീൻചിറ്റ് നല്‍കിയ അന്വേഷണ റിപ്പോർട്ട് തള്ളി കോടതി

ഐപിഎൽ 2026: ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള സഞ്ജു സാംസണിന്റെ കൈമാറ്റം നടക്കില്ല: ആർ. അശ്വിൻ

“അഷസ് പോലെ നിലവാരം മികച്ചതായി തോന്നിയില്ല″: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര മികച്ചതാണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ച് മൈക്കൽ ആതർട്ടൺ

സഞ്ജു സാംസണെ പുറത്താക്കി പകരം ആ താരത്തെ കൊണ്ട് വരണം: ദീപ്‌ദാസ് ഗുപ്ത

'വിഭജനകാലത്ത് ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങളുടെ ഓര്‍മ നാള്‍ കൂടിയാണ് വിഭജന ഭീതി ദിനം, അവരുടെ മനക്കരുത്തിനെ ആദരിക്കാനുള്ള ദിവസം'; പ്രധാനമന്ത്രി