'വെള്ളേപ്പം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍; ചിത്രീകരണം ആരംഭിച്ചു

പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണന്‍ നായകനായി എത്തുന്ന വെള്ളേപ്പത്തിന്റെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ പ്രവീണ് രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന ചിത്രം തൃശൂരിലെ വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തിലത്തിലാണ് കഥ പറയുന്നത്. ചിത്രത്തിന്റെ പൂജയും , സ്വിച്ച് ഓണ് കര്‍മ്മവും കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ഒരു അഡാര്‍ ലൗവിലൂടെ ശ്രദ്ധേയയായ നൂറിന് ഷെരീഫാണ് നായിക.

നവാഗതനായ ജീവന്‍ ലാലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോയും ശ്രീജിത് രവിയും പതിനെട്ടാം പടി, ജൂണ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫഹീം തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വൈശാഖും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ഷിഹാബാണ് നിര്‍വ്വഹിക്കുന്നത്.

പൂമരം, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനം ഒരുക്കിയ ലീല എല്‍. ഗിരീഷ്‌കുട്ടനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പൂമുത്തോളെ എന്ന സൂപ്പര്‍ഹിറ്റ് ഗാനം രചിച്ച അജേഷ് എം ദാസനും, കുടുക്ക് പൊട്ടിയ കുപ്പായം എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന് വരികള്‍ ഒരുക്കിയ മനു മഞ്ജിത്തുമാണ് വെള്ളേപ്പത്തിനും വരികളെഴുതുന്നത്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...