പഞ്ചുരുളിയും ഗുളികനും ക്ഷമിച്ചാലും നിങ്ങളോട് സംഗീത ലോകം ക്ഷമിക്കില്ല: തൈക്കുടം ബ്രിഡ്ജിനെ വിമര്‍ശിച്ച് ശങ്കു ടി.ദാസ്

ഋഷഭ് ഷെട്ടി ചിത്രം കാന്താര കേരളത്തിലടക്കം വലിയ വിജയമാണ് നേടിയത്.. വരാഹ രൂപം എന്ന ഗാനത്തിന്റെ പേരിലാണ് ഈ സിനിമ വിവാദത്തിലായതും ബോക്‌സ് ഓഫീസില്‍ കോടികള്‍ കൊയ്ത ചിത്രം ‘വരാഹ രൂപം’ പാട്ടില്ലാതെയാണ് സ്ട്രീമിംഗിന് എത്തിയിരിക്കുന്നത്.

തങ്ങളുടെ ‘നവരസം’ എന്ന ഗാനം കോപ്പിയടിച്ചു എന്നാരോപിച്ച് തൈക്കുടം ബ്രിഡ്ജ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ് ചിത്രത്തില്‍ നിന്നും ഈ ഗാനം പിന്‍വലിച്ചത്. ഇപ്പോള്‍ ബാന്‍ഡിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ശങ്കു.ടി.ദാസ്. പഞ്ചുരുളിയും ഗുളികനും ക്ഷമിച്ചാലും തൈക്കുടം ബ്രിഡ്ജിനോട് സംഗീത ലോകം ക്ഷമിക്കില്ല എന്നാണ് ശങ്കു പറഞ്ഞത്.

‘സാധാരണ നാട്ടിലൊക്കെ പാട്ടുകാരെ തിരിച്ചറിയുന്നത് അവര്‍ ചെയ്ത നല്ല പാട്ടുകള്‍ കൊണ്ടാണ്. ഇവിടെ പക്ഷെ ചില പാട്ടുകാരെ നാലാള്‍ തിരിച്ചറിയുന്നത് അവര്‍ വലിച്ചു നീട്ടി വികൃതമാക്കുകയും കേസ് കൊടുത്ത് ഇല്ലാതാക്കുകയും ചെയ്ത നല്ല പാട്ടുകള്‍ കൊണ്ടാണ്.

പഞ്ചുരുളിയും ഗുളികനും ക്ഷമിച്ചാലും ഇവരോടൊന്നും സംഗീത ലോകം ഒരു കാലത്തും ക്ഷമിക്കാന്‍ പോണില്ല’ -എന്നാണ് ശങ്കു.ടി.ദാസ് ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം കാന്താരയിലെ ഗാനവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. വിഷയത്തില്‍ അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് കോടതി ഇന്നലെ ഹര്‍ജി തള്ളിയത്. എന്നാല്‍ വരാഹരൂപവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ കോടതി പാസാക്കിയ ഇടക്കാല വിലക്ക് തുടരുകയും ചെയ്യും.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്