ഒത്തുതീര്‍പ്പിന് പണം വാങ്ങിയിട്ടില്ല, രണ്ട് വീഡിയോയും ഡിലീറ്റ് ചെയ്യുകയാണ്.. നിര്‍മ്മാതാവിന്റെ മാനസികാവസ്ഥ മനസിലാക്കാം: ഉണ്ണി വ്‌ളോഗ്‌സ്

‘ബാഡ് ബോയ്‌സ്’ സിനമയുടെ റിവ്യൂ പിന്‍വലിക്കാന്‍ പണം വാങ്ങിയിട്ടില്ലെന്ന് യൂട്യൂബര്‍ ഉണ്ണി വ്‌ളോഗ്‌സ്. സിനിമയുടെ നിര്‍മ്മാതാവായ എബ്രഹാം മാത്യു വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായാണ് ഉണ്ണി വ്‌ളോഗ്‌സ് എത്തിയിരിക്കുന്നത്. നിര്‍മ്മാതാവിന്റെ കോളിനെ കുറിച്ചും വീഡിയോ ഡിലീറ്റ് ചെയ്യുന്നതിനെ കുറിച്ചും ഉണ്ണി പുതിയ വീഡിയോയില്‍ പറയുന്നുണ്ട്.

ആരെയും ഉപദ്രവിക്കാനോ സിനിമയെ മോശമായി കാണിക്കാനോ അന്യായമായി സമ്പാദിക്കാനോ അല്ല ഉദ്ദേശം. ഈ യൂട്യൂബ് ചാനലില്‍ പോകുന്ന ഒരു വീഡിയോയ്ക്കും റിവ്യൂവിനും പൈസ വാങ്ങി അല്ല ചെയ്യുന്നത്. സിനിമ റിവ്യൂ ചെയ്യുമ്പോള്‍ നിരവധി ഫോണ്‍ കോളുകള്‍ വരാറുണ്ട്.

പ്രൊഡ്യൂസഴ്‌സ് അസോസിയേഷനെ ശത്രു സ്ഥാനത്ത് നിര്‍ത്താനുള്ള ഉദ്ദേശം ഒന്നുമില്ല. പ്രൊഡ്യൂസറിന്റെ പ്രതികരണവും മാനസികാവസ്ഥയും മനസിലാക്കുവന്നതേയുള്ളു. ഇനി മറ്റൊരു സിനിമ അദ്ദേഹം എടുത്ത് അത് ഗംഭീരമായാല്‍ അത് ഗംഭീരം എന്ന് തന്നെ പറയും. സാധാരണ ഒരു വ്യക്തി എന്ന നിലയില്‍ പേടിയുണ്ട്.

പബ്ലിഷ് ചെയ്തിരുന്ന രണ്ട് വീഡിയോയും ഡിലീറ്റ് ചെയ്യുകയാണ്. ഈ ഒത്തുതീര്‍പ്പിലും പൈസ വാങ്ങിയിട്ടില്ല. എനിക്ക് യൂട്യൂബില്‍ നിന്ന് മാന്യമായ പൈസ കിട്ടുന്നുണ്ട്. അതില്‍ തൃപ്തനാണ്. സിനിമ കാണുകയും അതില്‍ സത്യസന്ധമായ റിവ്യൂ പറയാനും അനുവദിച്ചാല്‍ മതി എന്നാണ് ഉണ്ണി വ്‌ളോഗ്‌സ് പറയുന്നത്.

ഉണ്ണി വ്ളോഗ്സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ എബ്രഹാം മാത്യുവിന്റെ ഭീഷണിയുടെ ഫോണ്‍ റെക്കോര്‍ഡിംഗ് ഉള്‍പ്പെടുത്തിയിരുന്നു. റിവ്യൂ നീക്കം ചെയ്തില്ലെങ്കില്‍ രാവിലെ വിവരമറിയും, ഇതൊരു താക്കീത് ആണ്, തോന്നുന്നത് എഴുതിയിടാനല്ല കോടിക്കണക്കിന് കാശ് മുടക്കി സിനിമ എടുക്കുന്നത്, കൊല്ലും എന്നതടക്കമുള്ള ഭീഷണിയായിരുന്നു കോളില്‍.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ