ഈ എഡിറ്റ് എനിക്ക് ഇഷ്ടമായി, പക്ഷെ എന്റെ ഗന്ധര്‍വ്വന്‍ ഇങ്ങനെയല്ല; ഉണ്ണി മുകുന്ദന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘ഗന്ധര്‍വ്വ ജൂനിയര്‍’ എന്ന സിനിമയുടെ ചിത്രീകരണം ഈയടുത്ത ദിവസമാണ് ആരംഭിച്ചത്. ‘മാളികപ്പുറം’ എന്ന സിനിമയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രമാണ് ഗന്ധര്‍വ്വ ജൂനിയര്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് സിനിമ ഒരുക്കുന്നത്.

ഇതിനിടെ ചിത്രത്തിന്റെ ഒരു ഫാന്‍ മെയ്ഡ് പോസ്റ്റര്‍ ആണ് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ‘ഞാന്‍ ഗന്ധര്‍വ്വന്‍’ സിനിമയിലേത് പോലെ കിരീടം ചൂടി ഗന്ധര്‍വന്റെ രൂപത്തില്‍ നില്‍ക്കുന്ന ഉണ്ണിയുടെ ചിത്രമാണിത്. ഇതിന് താരം നല്‍കിയ ക്യാപ്ഷനാണ് ശ്രദ്ധ നേടുന്നത്.

ഈ എഡിറ്റ് തനിക്ക് ഇഷ്ടമായെന്നും എന്നാല്‍ തന്റെ ഗന്ധര്‍വന്‍ വ്യത്യസ്തനാണെന്നും ഉണ്ണി പറയുന്നു. ‘നിങ്ങള്‍ ഗന്ധര്‍വ ജൂനിയര്‍ ആസ്വദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഈ പരിശ്രമത്തെ അഭിനന്ദിക്കുന്നു’. ഉണ്ണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന് താഴെ കമന്റുമായി എത്തിയവര്‍ക്കും ഉണ്ണി മറുപടി നല്‍കുന്നുണ്ട്. പലര്‍ക്കും ഉണ്ണി മറുപടിയും നല്‍കി. പദ്മരാജന്റെ ഗന്ധര്‍വനെയാണ് പലരും കമന്റുകളില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ ഇത് പുതിയ തരത്തിലുള്ള ഗന്ധര്‍വനാണ് എന്നാണ് കമന്റുകളിലും താരം ആവര്‍ത്തിക്കുന്നത്.

‘സെക്കന്‍ഡ് ഷോ’, ‘കല്‍ക്കി’ എന്നീ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണു ആണ് ഗന്ധര്‍വ്വ ജൂനിയര്‍ സംവിധാനം ചെയ്യുന്നത്. പ്രവീണ്‍ പ്രഭാറാമും സുജിന്‍ സുജാതനും ചേര്‍ന്ന് തിരക്കഥ എഴുതുന്ന ചിത്രം ഒരു ഗന്ധര്‍വ്വന്റെ അപ്രതീക്ഷിത വരവുമായി ബന്ധപ്പെട്ട നര്‍മ്മ മുഹൂര്‍ത്തങ്ങളാണ് പറയുക.

Latest Stories

അഴിമതിയില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി മൈക്രോ ഫിനാന്‍സ് കേസില്‍ തുടരന്വേഷണം വേണം; ഉത്തരവ് പുറത്തിറക്കി കോടതി; വെള്ളാപ്പള്ളി വെട്ടില്‍

ഇന്ത്യയുടെ രണ്ടാം നിര ടീമിന് പോലും ലോകകപ്പ് നേടാനാകും, പക്ഷെ അവനെ ഒഴിവാക്കിയത്; തുറന്നടിച്ച് സുനിൽ ഗവാസ്‌കർ

നല്ല കവിയാണെങ്കിലും നല്ല മനുഷ്യനല്ല; ഇളയരാജ വിഷയത്തിൽ വൈരമുത്തുവിനെതിരെ ഗംഗൈ അമരൻ

'മുസ്‍ലിംങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അവനായി ലോകകപ്പിൽ കൈയടിക്കാൻ തയാറാക്കുക ആരാധകരെ, ഇപ്പോൾ ട്രോളുന്നവർ എല്ലാം അവനെ വാഴ്ത്തിപ്പാടുന്ന ദിനങ്ങൾ വരുന്നു; ഇന്ത്യൻ താരത്തെക്കുറിച്ച് വസീം ജാഫർ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍ണായകം; എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം; മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് പരിഗണിക്കും

ടർബോ ജോസ് നേരത്തെയെത്തും; റിലീസ് അപ്ഡേറ്റ്

'അവന്‍റെ തിരഞ്ഞെടുപ്പ് തിരിച്ചടിയാവും'; ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്‍റെ വെല്ലുവിളി ചൂണ്ടിക്കാട്ടി മൂഡി

തകര്‍ന്ന സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാന്‍ ഇന്ത്യയുമായുള്ള സഹകരണം ഉറപ്പാക്കും; ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങുമെന്ന് പ്രധാനമന്ത്രി ശഹബാസ് ശരീഫ്

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, ഏഷ്യന്‍ ടീം സന്തുലിതം