'തരാനുള്ള പൈസ ബാക്കി താ..', ടൊവിനോയോട് ബേസില്‍, പിന്നാലെ കിടിലന്‍ മറുപടിയും; ചര്‍ച്ചയാകുന്നു

ടൊവിനോ തോമസിന്റെയും ബേസില്‍ ജോസഫിന്റെയും സോഷ്യല്‍ മീഡിയയിലുള്ള കമന്റുകളും മറുപടികളും എന്നും ശ്രദ്ധ നേടാറുണ്ട്. ‘പൊന്‍മാന്‍’ എന്ന പുതിയ സിനിമയുടെ വിജയത്തില്‍ ബേസിലിനെ അഭിനന്ദിച്ചു കൊണ്ടുള്ള ടൊവിനോയുടെ പോസ്റ്റ് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇതിന് ബേസില്‍ നല്‍കിയ മറുപടിയും പിന്നാലെയുള്ള ടൊവിനോയുടെ പ്രതികരണമൊക്കെയാണ് ചര്‍ച്ചയാകുന്നത്.

”പൊന്‍മാന്റെ വിജയത്തില്‍ അഭിനന്ദനങ്ങള്‍, ഇനിയും കൂടുതല്‍ അംഗീകാരങ്ങള്‍ തേടിയെത്തട്ടെ. അടുത്ത പടത്തിനായി കട്ട വെയ്റ്റിങ്! അടുത്ത പടം വമ്പന്‍ ഹിറ്റ് അടിക്കട്ടെ ! കോടികള്‍ വാരട്ടെ” എന്നായിരുന്നു ബേസിലിന്റെ ചിത്രം പങ്കുവച്ച് ടൊവിനോ കുറിച്ചത്. ബേസില്‍ ജോസഫ് നായകനായി എത്തുന്ന അടുത്ത ചിത്രം ‘മരണമാസ്’ നിര്‍മ്മിക്കുന്നത് ടൊവിനോയാണ്.

”തരാനുള്ള പൈസ പ്രൊഡ്യൂസര്‍ ബാക്കി താ, എന്നിട്ട് സംസാരിക്കാം” എന്നായിരുന്നു ബേസിലിന്റെ കമന്റ്. ”സൗഹൃദത്തിന് വില പറയുന്നോടാ ഛെ ഛെ ഛെ” എന്ന് ടൊവിനോയുടെ മറുപടിയും നല്‍കി. ഇതോടെ ‘മരണമാസി’ല്‍ ബേസിലിനൊപ്പം പ്രധാന വേഷത്തിലെത്തുന്ന സിജു സണ്ണിയും സംഭവം ഏറ്റുപിടിച്ചു.

”അടുത്ത പടം കോടിക്കണക്കിന് കോടികള്‍ വാരണേ, ഞങ്ങളുടെ പ്രൊഡ്യൂസര്‍ ഒരു ലക്ഷപ്രഭു ആകണേ” എന്നായിരുന്നു സിജുവിന്റെ കമന്റ്. ”ഇപ്പോള്‍ കോടീശ്വരനായ നല്ലവനായ ആ പ്രൊഡ്യൂസറെ ലക്ഷപ്രഭു ആക്കാനുള്ള പ്രചണ്ഡ സ്റ്റാറിന്റെ എല്ലാ ശ്രമങ്ങളും ഏത് വിധേനയും തടയുന്നതായിരിക്കും” എന്നായിരുന്നു ടൊവിനോയുടെ മറുപടി.

രസകരമായ കമന്റും ഉരുളയ്ക്കുപ്പേരിപോലുള്ള ഈ മറുപടികളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മരണമാസ്. സിജു സണ്ണിയാണ് കഥ, സംവിധായകന്‍ ശിവപ്രസാദും സിജു സണ്ണിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Latest Stories

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ