ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും... ഉപചാരപൂർവ്വം ഗുണ്ടജയൻ ; രണ്ടാം ഭാഗം പ്രഖ്യാപിച്ചു

സൈജു കുറുപ്പ് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം ഉപചാരപൂർവ്വം ഗുണ്ട ജയന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിൻറെ സംവിധായകൻ അരുൺ വൈഗ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമയുടെ രണ്ടാം ഭാ​ഗത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റിന്റെ ചിത്രവും ഇതിനൊപ്പവും അരുൺ പങ്കുവെച്ചിട്ടുണ്ട്.

“ഈ കർക്കിടക പിറവി ദിനത്തിൽ ഗുണ്ട ജയന്റെ രണ്ടാംവരവിന്റെ സന്തോഷം കൂടി പങ്കുവയ്ക്കുന്നു.നിങ്ങളുടെ പ്രാർത്ഥന ഞങ്ങളോടൊപ്പം ഉണ്ടാവുമെന്ന് പ്രതീക്ഷയോടെ…ഏവർക്കും രാമായണമാസാശംസകൾ” എന്ന കുറുപ്പോടെയാണ് അരുൺ ഫേസ്‌ബുക്കിൽ വിവരം പങ്കുവെച്ചത്.

ഫെബ്രുവരി 25ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ഉപചാരപൂർവ്വം ഗുണ്ട ജയൻ. തീയേറ്ററുകളിൽ നിന്ന് ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചതെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമിൽ വൻ ശ്രദ്ധയാണ് ചിത്രം നേടിയെടുത്തത്.


വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിത്. രാജേഷ് വര്‍മ്മയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയായിരുന്നു ‘ഉപചാരപൂർവ്വം ​ഗുണ്ട ജയൻ.

ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, സാഗര്‍ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്‍, നയന, പാര്‍വതി, ഷെലജ പി അമ്പു തുടങ്ങിയവരും ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തിയിരുന്നു.

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ