അന്ന ബെന്നും അര്‍ജുന്‍ അശോകനും ഒന്നിക്കുന്ന 'ത്രിശങ്കു'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

അച്യുത് വിനായകിന്റെ ആദ്യ സംവിധാനത്തില്‍ ഒരുങ്ങുന്ന റൊമാന്റിക് ഹാസ്യ ചിത്രമായ ‘ത്രിശങ്കു’ മാച്ച്‌ബോക്‌സ് ഷോട്ട്‌സിന്റെ ബാനറില്‍ സഞ്ജയ് റൗത്രേ, സരിത പാട്ടീല്‍ എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. വിഷ്ണു ശ്യാമപ്രസാദ്, ലക്കൂണ പിക്‌ചേഴ്‌സ്, ഗായത്രി എം, ക്ലോക്ക്ടവര്‍ പിക്‌ചേഴ്‌സ് & കമ്പനി എന്നിവരാണ് മറ്റു നിര്‍മ്മാതാക്കള്‍. അന്ന ബെന്നും അര്‍ജുന്‍ അശോകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുരേഷ് കൃഷ്ണ, സെറിന്‍ ഷിഹാബ്, നന്ദു എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍. ജയേഷ് മോഹന്‍, അജ്മല്‍ സാബു എന്നിവര്‍ ഛായാഗ്രഹണവും എഡിറ്റിംഗ് രാകേഷ് ചെറുമഠവും നിര്‍വ്വഹിക്കുന്നു. ജെ.കെയാണ്സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈന്‍ ധനുഷ് നയനാര്‍. എ.പി ഇന്റര്‍നാഷണല്‍ ഇ4 എന്റര്‍ടെയ്ന്‍മെന്റിലൂടെയാകുംചിത്രം റിലീസ് ചെയ്യുക. തിങ്ക് മ്യൂസിക് ഗാനങ്ങള്‍ പുറത്തിറക്കും.

പ്രശസ്ത നിയോ-നോയിര്‍ ചലച്ചിത്ര നിര്‍മ്മാതാവ് ശ്രീറാം രാഘവന്റെ നേതൃത്വത്തിലാണ് പ്രൊഡക്ഷന്‍ ഹൗസ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍തന്നെ ഏറ്റവും നല്ല കണ്ടെന്റ് ഉണ്ടാകുന്നതാണ് മലയാളം സിനിമകളെന്നും ‘ജോണി ഗദ്ദാര്‍’, ‘അന്താധുന്‍’, ‘മോണിക്ക, ഓ മൈ ഡാര്‍ലിംഗ്’ തുടങ്ങിയ സമീപകാലത്ത് ഏറ്റവും നിരൂപക പ്രശംസ നേടിയതും സാമ്പത്തികമായി വിജയിച്ചതുമായ ചില ഹിന്ദി സിനിമകള്‍ സ്‌ക്രീനില്‍ കൊണ്ടുവരാനുള്ള ബഹുമതി തങ്ങള്‍ക്കു ലഭിച്ചു എന്നും സഞ്ജയ് റൗത്രേ പറഞ്ഞു. ത്രിശങ്കു വിലൂടെ മലയാള സിനിമാ ലോകത്തിലേക്ക് പ്രവേശിക്കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ത്രിശങ്കു’ കുടുംബപ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള ഒരു റൊമാന്റിക് കോമഡി ചിത്രമാണെന്നും വിസ്മയിപ്പിക്കുന്ന മലയാള സിനിമാരംഗത്തെ പര്യവേക്ഷണം ചെയ്യാനും തങ്ങള്‍ക്കു വ്യതിരിക്തമായ കാഴ്ചപ്പാട് സിനിമാ പ്രേമികളുമായി പങ്കിടാനും കാത്തിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സരിത പാട്ടീല്‍ മലയാള സിനിമാരംഗത്തെക്കുറിച്ചും അതിലെ വളര്‍ച്ചയെക്കുറിച്ചുള്ളമുള്ള അവരുടെ കാഴ്ചപ്പാടിനെക്കുറിച്ച് സംസാരിച്ചു. ”ഒരുപക്ഷേ, മറ്റൊരു ഇന്ത്യന്‍ പ്രാദേശിക ചലച്ചിത്ര വ്യവസായത്തെയും നിലവിലെ മലയാളസിനിമയുടെ കഥാപാത്രവികസനത്തിനും ലളിതമായ കഥാശൈലിയുടെ മൂല്യവും താരതമ്യപ്പെടുത്താനാകില്ല. മലയാള സിനിമകളിലെ സാങ്കേതിക വൈദഗ്ധ്യവും കഥപറച്ചിലിന്റെ ഉയര്‍ന്ന നിലവാരവും ഞങ്ങള്‍ എല്ലായ്പ്പോഴും വിലമതിച്ചിട്ടുണ്ട്. ഈ മേഖലയിലേക്കുള്ള ഞങ്ങളുടെ ചുവടുവയ്പ്പ് മലയാളത്തില്‍ നിന്ന് പഠിക്കാനും ഈ മഹത്തായ പൈതൃകത്തിലേക്ക് ഞങ്ങളുടെ സര്‍ഗ്ഗാത്മക ശ്രമങ്ങള്‍ ചേര്‍ക്കാനുമുള്ള അവസരം നല്‍കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. തൃശങ്കു പ്രേക്ഷകര്‍ക്ക് പുതുമയുള്ളതും ആകര്‍ഷകവുമായ ഒരു അനുഭൂതി നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’ – സരിത പറഞ്ഞു. മാച്ച്ബോക്സ് ഷോട്ട്‌സ് മലയാളത്തിലെ മറ്റ് പ്രോജക്ടുകളുമായി സഹകരിക്കാന്‍ താല്പര്യപ്പെടുന്നുവെന്നും അവര്‍ വ്യകതമാക്കി.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്