'ഒരു കുലസ്ത്രീ സെലിബ്രിറ്റി അഭിമുഖം കൊടുക്കുന്നത് ഇങ്ങനെയായിരിക്കും'; ഇൻസ്റ്റാഗ്രാം റീൽ പങ്കുവെച്ച് സുപ്രിയ മേനോൻ

ഒരു കുലസ്ത്രീ സെലിബ്രിറ്റി അഭിമുഖം കൊടുക്കുന്നത് എങ്ങനെ ആയിരിക്കും? ഇതിന് ഒരു ഉത്തരമാണ് സുപ്രിയ മേനോൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന റീൽ. സ്ത്രീകളുടെ വസ്ത്രധാരണത്തിൽ പുരുഷന്മാരുടെ അഭിപ്രായം തേടണം എന്ന പരിഹാസ റീലാണ് സുപ്രിയ മേനോൻ പങ്കുവെച്ചിരിക്കുന്നത്. ‘ഒരു കുലസ്ത്രീ സെലിബ്രിറ്റി അഭിമുഖം കൊടുക്കുന്നത് ഇങ്ങനെയായിരിക്കും’ എന്ന തലക്കെട്ടിലാണ് ഇൻസ്റ്റാഗ്രാമിൽ റീൽ പങ്കുവച്ചിരിക്കുന്നത്. അഫ്രീന അഷ്റഫ് എന്ന പെൺകുട്ടിയാണ് രസകരമായ ഈ റീൽ വിഡിയോയ്ക്കു പിന്നിൽ. ചില സെലിബ്രിറ്റികളുടെ യാഥാസ്‌ഥിതിക ചിന്താഗതികളെ ഹാസ്യാത്മകമായി വിമർശിക്കുന്നതാണ് റീലിൻ്റെ ഉള്ളടക്കം.

സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെക്കുറിച്ചും അതിൽ പുരുഷാധിപത്യപരമായ ചിന്താഗതികൾ അടിച്ചേൽപ്പിക്കപ്പെടുന്നതിനെക്കുറിച്ചും വിമർശനം ഉയർത്തുന്ന വിഡിയോയാണ് സുപ്രിയ മേനോൻ പങ്കുവച്ചത്. നടി ജുവൽ മേരി ഉൾപ്പെടെയുള്ള താരങ്ങളും വിഡിയോയ്ക്ക് അഭിനന്ദനവുമായെത്തിയിട്ടുണ്ട്. ചില നടിമാരെ പേരെടുത്ത് പറഞ്ഞുകൊണ്ട്, ഈ റീൽ വിഡിയോയിൽ പരാമർശിക്കുന്നത് അവരെയാണോ എന്നും മറ്റുമുള്ള ചർച്ചകളും കമന്റ് ബോക്സു‌കളിൽ നടക്കുന്നുണ്ട്.

‘നമ്മുടെ വസ്ത്രധാരണം കൊണ്ട് മറ്റുള്ള ആൾക്കാർ നമ്മളെ കമന്റടിക്കുന്നത് നമ്മുടെയും കൂടി കുറ്റമാണ്. കാരണം അവർ നമ്മളെ ആണല്ലോ പറയുന്നത്. സ്ത്രീയുടെ സ്വാതന്ത്യം അത് പുരുഷന്റെയും കൂടിയാണ്. സ്ത്രീയില്ലാതെ പുരുഷൻ ഇല്ലല്ലോ. കാരണം സ്ത്രീയിൽ നിന്നാണല്ലോ പുരുഷൻ വന്നത്. നമ്മുടെ വീട്ടിലൊക്കെ അമ്മൂമ്മ കർട്ടൻ ആണ് ഉടുക്കുന്നത് സാരിയൊക്കെ നിർത്തി. സാരി ഭയങ്കര ഷോ ആണ്, അമ്മുമ്മ ആണെങ്കിലും അത് ശ്രദ്ധിക്കണം. മോശം പറയുന്ന ആൾക്കാരുടെ കുറ്റമല്ല, മോശം പറയിപ്പിക്കുന്നതാണ് തെറ്റ്. ഇത്രയും ഒരു മോശം ഞാൻ കണ്ടിട്ടില്ല.

ഞാൻ ബിക്കിനി ഒക്കെ ഇട്ടാൽ ആൾക്കാർ പറയും, അത് അവരുടെ സ്വാതന്ത്ര്യമാണ്. സ്ത്രീകൾ എന്ത് ധരിക്കണം എന്നുള്ളത് സ്ത്രീകൾ അല്ല തീരുമാനിക്കുന്നത് പുരുഷന്മാരാണ് കാരണം അവർ ആണ് അത് കാണുന്നത്. പുരുഷൻമാർ കൂടി തീരുമാനിച്ചൊരു ഡ്രസ്സ് നമ്മൾ ധരിച്ചാൽ നമുക്ക് അത്ര പ്രശ്‌നം ഉണ്ടാകില്ല. എനിക്ക് അങ്ങനെ ആണ് തോന്നുന്നത്. ആൾക്കാർ ചെയ്യുന്ന കാര്യത്തിൽ ഒക്കെ ഇടപെട്ടു എന്തെങ്കിലും പറയാതെ എനിക്കും എൻ്റെ വീട്ടുകാർക്കും സമാധാനമില്ല. നമ്മൾ എന്ത് ധരിക്കണം എന്ന് വീട്ടിലുള്ള പുരുഷന്മാരോട് ചോദിക്കുക. അച്‌ഛനോടോ ആങ്ങളമാരോടോ ഭർത്താവിനോടോ ചോദിക്കുക കാരണം പുരുഷന്മാരെ പുരുഷന്മാർക്ക് അറിയാം, അപ്പൊ അവരുടെ ഇഷ്‌ടത്തിന് വസ്ത്രം ധരിച്ചാൽ അത കുഴപ്പമില്ല.’- എന്നാണ് അഫ്രീന വിഡിയോയിൽ പറയുന്നത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി