'നാട്ടിലേക്കു വരാൻ കാരണം അമ്മൂമ്മ മാത്രമല്ല മകന്റെ ചികിത്സയ്ക്കു കൂടി, കുറച്ച് മെഡിക്കൽ പ്രശ്‌നങ്ങൾ മോനുണ്ട്'; മലക്കംമറിഞ്ഞ് തൻവി സുധീർ

നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ കുടുംബത്തെക്കുറിച്ചുള്ള പുതിയ വിവാദങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജോലി വിട്ട് നാട്ടിലേക്ക് വന്നത് അമ്മൂമ്മയെ നോക്കാൻ വേണ്ടിയാണെന്ന സിന്ധുവിൻ്റെ സഹോദരിയുടെ മകൾ തൻവിയുടെ വിഡിയോ വലിയ വിവാദമായി മാറിയിരുന്നു. കുടുംബത്തിനു നേരെ ഉയർന്ന വിമർശനങ്ങൾക്ക് സിന്ധു കൃഷ്ണയുടെ മകൾ അഹാന കൃഷ്ണ മറുപടി നൽകിയിരുന്നു. അമ്മൂമ്മയെ സിന്ധു കൃഷ്ണയുടെ കുടുംബം ഒറ്റപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു തൻവി ഒരു വിഡിയോ പുറത്തുവിട്ടത്. പിന്നാലെ ഇതിലെ യഥാർഥ കാരണം തുറന്നു പറഞ്ഞാണ് അഹാന രംഗത്തെത്തിയത്. ഇപ്പോഴിതാ ഉയർത്തിയ ആരോപണങ്ങളിൽ മലക്കംമറിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തൻവി സുധീർ.

കാനഡയിൽ നിന്നും തിരിച്ചു നാട്ടിലേക്കു വരാൻ കാരണം അമ്മൂമ്മ മാത്രമല്ല മകന്റെ ചികിത്സയ്ക്കു കൂടിയാണെന്ന് തൻവി സുധീർ ഘോഷ് പറയുന്നു. മകന് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിന്റെ ചികിത്സ കാനഡയിൽ സാധ്യമാകില്ലെന്ന് മനസിലായതുകൊണ്ട് കൂടിയാണ് നാട്ടിലേക്ക് വന്നതെന്നും തൻവി പറയുന്നു. ആരും ഫോൺ വിളിക്കാൻ ഇല്ലെന്ന് അമ്മുമ്മ പറഞ്ഞതിന് കാരണം തന്നെ വിഷമിപ്പിച്ച് നാട്ടിലേക്ക് വരുത്താൻ വേണ്ടിയായിരുന്നുവെന്നും ആരും കാര്യങ്ങൾ തെറ്റിദ്ധരിക്കരുതെന്നും തൻവി പറഞ്ഞു.

തൻവിയുടെ വാക്കുകൾ

‘അമ്മൂമ്മയുടെ വിഷമം കണ്ടതുകൊണ്ടാണ് നാട്ടിലേക്ക് വന്നതെന്ന് ഞാൻ കഴിഞ്ഞ വിഡിയോയിൽ പറഞ്ഞിരുന്നു. അത് എല്ലാവരും നെഗറ്റീവായിട്ടാണ് കണ്ടത്. ആര് എന്ത്‌ ചെയ്‌ത്‌ കൊടുത്താലും അമ്മുമ്മയ്ക്കും അപ്പൂപ്പനും ഈ ലോകത്ത് എന്നെയായിരുന്നു ഏറ്റവും ഇഷ്‌ടം.
അതുകൊണ്ടാണ് അവർ എനിക്ക് എല്ലാ കാര്യങ്ങളും ചെയ്ത് തന്നതും ഞാൻ എല്ലാം തിരിച്ച് ചെയ്‌ത്‌ കൊടുക്കുന്നതും. ആരും ഫോൺ വിളിക്കാൻ ഇല്ലെന്ന് അമ്മൂമ്മ പറഞ്ഞതിന് കാരണം എന്നെ വിഷമിപ്പിച്ച് നാട്ടിലേക്ക് വരുത്താൻ വേണ്ടിയായിരുന്നു. പ്രായമായതുകൊണ്ട് അമ്മൂമ്മയ്ക്ക് ചില ചിട്ടകളുണ്ട്. അതുകൊണ്ട് തന്നെ എല്ലായിടത്തും അഡ്‌ജസ്‌റ്റ് ചെയ്ത് നിൽക്കാൻ പറ്റില്ല. കാനഡയ്ക്ക് പോകും മുമ്പ് ഞാനും അമ്മൂമ്മയും തമ്മിലും വഴക്കിട്ടിട്ടുണ്ട്. കാനഡയിൽ ഞാൻ കെയർ ഹോമിൽ ജോലി ചെയ്‌തിട്ടുണ്ട്. സ്പെഷൽ നീഡ്‌സ് ഉള്ളവരെയാണ് പരിപാലിച്ചിരുന്നത്. അവിടെ ജോലി ചെയ്യാൻ തുടങ്ങിയശേഷമാണ് അമ്മൂമ്മയുടെ ആവശ്യങ്ങളും അമ്മുമ്മ പറഞ്ഞ കാര്യങ്ങളും അത്ര വലുതല്ലെന്ന് മനസിലായത്. അമ്മൂമ്മ പറഞ്ഞത് ചെറിയ കാര്യങ്ങളാണ്. എന്നിട്ടാണോ ഇക്കാര്യങ്ങളുടെ പേരിൽ ഞാൻ വഴക്ക് കൂടിയതെന്ന് തോന്നിയിട്ടുണ്ട്. കെയർ ഹോമിലുള്ള ഒരാൾ എന്നോട് പറഞ്ഞത് എന്നെ കൊല്ലുമെന്നാണ്. കണ്ണ് കാണാത്ത അന്തേവാസിയായിരുന്നു. അവരുടെ അവസ്‌ഥ അങ്ങനെയായതുകൊണ്ട് പറയുന്നതാണ്. അമ്മൂമ്മയും അപ്പൂപ്പനും അവർക്ക് എന്തുണ്ടെങ്കിലും എനിക്കേ തരൂ. അമ്മൂമ്മയ്ക്ക് അപ്പൂപ്പൻ കഴിഞ്ഞാൽ ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടത് ഞാനാണ്. അതുകൊണ്ടാണ് ഞാൻ വന്നത്. അല്ലാതെ വേറെ ആരെയും കുറ്റപ്പെടുത്തുക എന്ന ഉദ്ദേശം എനിക്ക് ഇല്ലായിരുന്നു. അമ്മൂമ്മയുടെ ആവശ്യങ്ങൾക്ക് വേണ്ടി എനിക്ക് പറ്റുന്ന തുകയാണ് ഞാൻ അയച്ചുകൊടുത്തിരുന്നത്. എല്ലാ ചിലവും എന്നെ കൊണ്ട് വഹിക്കാൻ പറ്റാത്തതുകൊണ്ട് ബാക്കി ചിലവുകൾ സിന്ധു അമ്മയൊക്കെയാണ് നോക്കിയിരുന്നത്. ഞാൻ നാട്ടിലേക്ക് വന്നതിന്റെ രണ്ടാമത്തെ കാരണം എൻ്റെ മൂത്ത മകൻ ലിയാന് കുറച്ച് പ്രശ്‌നങ്ങളുള്ളതുകൊണ്ടാണ്. അവന്റെ പേരിലാണ് പണ്ട് ഞാനും യോജിയും തമ്മിൽ പ്രശ്‌നമായതും. കുറച്ച് മെഡിക്കൽ പ്രശ്‌നങ്ങൾ മോനുണ്ട്. അവന് വേണ്ടി കൂടിയാണ് ഞാനും യോജിയും വീണ്ടും ഒരുമിച്ചത്. അവന്റെ കാര്യങ്ങൾ ഒറ്റയ്ക്ക് നോക്കുക എന്നത് എനിക്ക് ബുദ്ധിമുട്ടായി തുടങ്ങി. കാനഡയിൽ ഹെൽത്ത് കെയർ ഫ്രീയാണ്. പക്ഷെ എല്ലാത്തിനും ചികിത്സ ലഭിക്കണമെങ്കിൽ ഒരുപാട് കാലം കാത്തിരിക്കണം. അവന്റെ രണ്ട്, മൂന്ന് ട്രീറ്റ്‌മെന്റിന് വേണ്ടി ഞങ്ങൾ വെയിറ്റിങ് ലിസ്‌റ്റിൽ നിന്ന് തുടങ്ങിയിട്ട് പതിനെട്ട് മാസത്തോളമായി. ലിയാന് വേണ്ടി ഞാൻ കയറി ഇറങ്ങാത്ത സ്‌ഥലങ്ങളില്ല. അവന് ആവശ്യമുള്ള ട്രീറ്റ്‌മെൻ്റ് കൊടുക്കാൻ വേണ്ടി കൂടിയാണ് ഞാൻ നാട്ടിലേക്ക് വന്നത്.

Latest Stories

പി എസ് സി നിയമന വിവാദം; ആഭ്യന്തര വിജിലൻസ് അന്വേഷിക്കും, റാങ്ക് പട്ടിക പരിഷ്കരിക്കും

രാഷ്ട്രീയപ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകൾക്ക് വിരാമം; രാഷ്ട്രീയത്തിലേക്കില്ലെന്ന് സൂര്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരും

'വോട്ടർ പട്ടികയിൽ പേരില്ല എന്ന കാരണത്താൽ അപേക്ഷ നിരസിച്ചു, പൗരത്വം നിർണ്ണയിക്കേണ്ടത് എസ് ഐ ആർ അല്ല'; ആർ രാജഗോപാൽ നേരിട്ടത് നീതി നിഷേധമെന്ന് പിണറായി വിജയൻ

'ഗുണഭോക്തൃ പട്ടിക പരിശോധിക്കാതെ സ്ത്രീസുരക്ഷ പദ്ധതിയുമായി മുന്നോട്ടില്ല'; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

'ഹണിക്കും കുടുംബത്തിനും വലിയ രീതിയിൽ മാനസിക വിഷമം ഉണ്ടാക്കി, ആത്മാർഥമായി ക്ഷമ ചോദിക്കുന്നു'; കേസ് പിൻവലിക്കണമെന്ന് ബോബി ചെമ്മണ്ണൂർ

തൃശൂർ ജൂബിലി മിഷൻ മെഡി. കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് എംബിബിഎസ് വിദ്യാർത്ഥിനി ചാടി മരിച്ചു

'ക്രമവിരുദ്ധ കരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല, നിര്‍മാണ പ്രവൃത്തികളില്‍ ഗുണനിലവാരം പാലിക്കുന്നുണ്ട്'; ഊരാളുങ്കലിനെതിരായ ആരോപണത്തില്‍ മലക്കംമറിഞ്ഞ് യുഡിഎഫ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ച് യുഡിഎഫ്; പിന്‍മാറ്റം എല്‍ഡിഎഫ് നിസഹകരണത്തെ തുടര്‍ന്ന്

'പിഎം ശ്രീ കരാർ ഒപ്പിടാൻ കഴിഞ്ഞ സർക്കാർ നിർബന്ധിതമായി,'; കരാറിൽ നിന്ന് സർക്കാരിന് പിന്മാറാൻ കഴിയില്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

കൊളുക്കുമലയിലെ ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമിരുന്ന 100 ഏക്കർ സർക്കാർ ഭൂമി വനംവകുപ്പ് തിരിച്ച് പിടിച്ചു