ഇന്ത്യയിലെ ഒരു ഭാഷയിലും ഇത്തരമൊരു ചിത്രം വന്നിട്ടില്ല, അന്യായം; കുറിപ്പ് വൈറലാകുന്നു

ഏബ്രിഡ് ഷൈന്‍ ചിത്രം കുങ്ഫു മാസ്റ്ററിനെക്കുറിച്ചുള്ള ഒരു കുറിപ്പ് വൈറലാകുന്നു. ചിത്രം ആക്ഷന് ഏറെ പ്രാധാന്യമുള്ള ഒരു സിനിമയാണെന്നും ഇന്ത്യയിലെ ഒരു ഭാഷയിലും ഇങ്ങനെ ഒരു സിനിമ വന്നിട്ടില്ലെന്നും അനുരാധ പിള്ള കുറിപ്പില്‍ പറയുന്നു.

നല്ല കിക്കിടു ആക്ഷന്‍ മൂവീസ് ഇഷ്ടമുള്ള ആളാണോ നിങ്ങള്‍ ?! എന്നാല്‍ നിങ്ങള്‍ക്ക് പറ്റിയ ഒരു സിനിമ ഇറങ്ങീട്ടുണ്ട് – ദി കുങ്ഫു മാസ്റ്റര്‍. ചൈനീസ് അല്ലെങ്കില്‍ കൊറിയന്‍ ആക്ഷന്‍ സിനിമകളൊക്ക കുത്തിയിരുന്ന് കാണുമ്പോള്‍ ജന്മത്തിനിടക്ക് മലയാളത്തില്‍ ഇത്തരമൊരു സിനിമ കാണാന്‍ കഴിയും എന്ന് കരുതിയതല്ല. ഇപ്പോ കണ്ടിറങ്ങിയതേ ഉള്ളൂ… അന്യായം ??

1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം തുടങ്ങിയ സിനിമള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് “ദി കുങ്ഫു മാസ്റ്റര്‍”.ഹിമാലയത്തിലാണ് ചിത്രത്തിന്റെ മേജര്‍ പാര്‍ട്ട് ഷൂട്ട് ചെയ്തിരിക്കുന്നത്. അത് കൊണ്ട് ആണോ എന്നറിയില്ല ഓരോ ഫ്രെയിമും കിടിലമാണ്. സ്‌ക്രീനില്‍ അങ്ങനെ നോക്കി ഇരുന്ന് പോകും. പേരില്‍ തന്നെ ഉണ്ട് എന്നാലും പറയുവാണ്, ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് കുങ്ഫു മാസ്റ്ററിനെ എബ്രിഡ് ഷൈന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

നീതാ പിള്ള, ജിജി സ്‌ക്കറിയ, സനൂപ്, അഞ്ജു ബാലചന്ദ്രന്‍, സംഗീത സംവിധായകന്‍ കൂടിയായ സൂരജ് എസ്. കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. കഥയെ കുറിച്ചൊന്നും വിശദീകരിക്കുന്നില്ല.

ആക്ഷന്‍ വേറെ ലെവലാണ്. ഇന്ത്യയിലെ ഒരു ലാംഗ്വേജിലും ഇങ്ങനെ ഒരു സിനിമ വന്നിട്ടില്ല എന്ന് തന്നെ പറയാം. കാണേണ്ട സിനിമ തന്നെയാണ്. തിയേറ്ററില്‍ നിന്ന് തന്നെ കാണുക ??

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു