ലൂസിഫറിന്റെ ഏഴയലത്ത് എത്താതെ നിലം പതിച്ച ഗോഡ് ഫാദര്‍, വീണ്ടും മോഹന്‍ലാല്‍ ചിത്രം റിമേക്ക് ചെയ്യാന്‍ ചിരഞ്ജിവി, ഇനിയും പഠിച്ചില്ലേയെന്ന് ആരാധകര്‍

ചിരഞ്ജീവിയെ നായകനാക്കി എടുത്ത ലൂസിഫറിന്റെ റീമേക്ക് ഗോഡ്ഫാദര്‍ വമ്പന്‍ പരാജയമാണ് തിയേറ്ററുകളില്‍ നിന്ന് രുചിച്ചത്. ആരാധകര്‍ തന്നെ അന്ന് നടനെതിരെ രംഗത്ത് വന്നിരുന്നു.

തിരക്കഥയിലുള്‍പ്പെടെ ചിരഞ്ജീവി കൈകടത്തിയത് പരാജയകാരണമായി സിനിമാലോകം വിലയിരുത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ റീമേക്കിന് ചിരഞ്ജീവി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മോഹന്‍ലാല്‍ നായകനായി എത്തിയ ‘ബ്രോ ഡാഡി’ തെലുങ്കില്‍ ഒരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത് ഒടിടി യില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രമായിരുന്നു ‘ബ്രോ ഡാഡി’. മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന് ഇപ്പോള്‍ ഒരു തെലുങ്ക് പതിപ്പ് വരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ബ്രോ ഡാഡി’ യുടെ തിരക്കഥ രചിച്ചത് ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് അഭിനന്ദന്‍ രാമാനുജന്‍ ആണ് ക്യാമറ ചലിപ്പിച്ചത്. മോഹന്‍ലാലിനെ കൂടാതെ പൃഥ്വിരാജ് സുകുമാരന്‍, മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, കനിഹ, മല്ലിക സുകുമാരന്‍, ജഗദീഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്