ഓസ്‌കര്‍ നേടിയതിന് ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, ഞങ്ങളോട് കടം വാങ്ങിയ ഒരു ലക്ഷം രൂപയും തന്നിട്ടില്ല; ഗുരുതര ആരോപണങ്ങളുമായി ബൊമ്മനും ബെല്ലിയും

മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ ‘ദ എലിഫന്റ് വിസ്പറേഴ്‌സി’ന്റെ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസിനും നിര്‍മ്മാതാവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബൊമ്മനും ബെല്ലിയും. ഡോക്യുമെന്ററി ചിത്രീകരിക്കുമ്പോള്‍ പണം നല്‍കി സഹായിച്ചിരുന്നു. എന്നാല്‍ ഓസ്‌കര്‍ നേടിയതിന് ശേഷം അവര്‍ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് ബൊമ്മനും ബെല്ലിയും ആരോപിക്കുന്നത്.

ഡോക്യുമെന്ററിയില്‍ ഒരു വിവാഹ രംഗത്തിന്റെ ചിത്രീകരണത്തിനിടെ പണമില്ലാതെ ബുദ്ധിമുട്ടിയ സംവിധായിക കാര്‍ത്തികിയെയും നിര്‍മാതാക്കാളായ സിഖ്യ എന്റര്‍ടെയിന്‍മന്റിനെയും സഹായിച്ചു. ഒരു ദിവസം കൊണ്ട് വിവാഹ രംഗം ചിത്രീകരിക്കണമെന്ന് കാര്‍ത്തികി പറഞ്ഞു.

എന്നാല്‍ അതിനുള്ള പണം ഇല്ലായിരുന്നു. ബെല്ലിയുടെ കൊച്ചുമകളുടെ വിദ്യാഭ്യാസത്തിനായി മാറ്റി വെച്ച ഒരു ലക്ഷം രൂപ അവര്‍ക്ക് നല്‍കി. പണം തിരികെ നല്‍കുമന്ന് ഉറപ്പു നല്‍കിയെങ്കിലും ഇതുവരെ തിരിച്ചു തന്നിട്ടില്ല. ഞങ്ങള്‍ അവളെ വിളിക്കുമ്പോഴെല്ലാം തിരക്കിലാണെന്ന് പറയുന്നു.

ഇപ്പോള്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കുന്നില്ല. ഡോക്യുമെന്ററിയുടെ വിജയത്തിന് ശേഷം ഇവര്‍ മോശമായാണ് പെരുമാറിയത്. ഞങ്ങളുടെ ആദിവാസി ഐഡന്റിറ്റി അവരുടെ ഓസ്‌കര്‍ നേട്ടത്തില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. വിജയാഘോഷ സമയത്ത് ഓസ്‌കര്‍ പ്രതിമയില്‍ തൊടാനോ പിടിക്കാനോ അവര്‍ അനുവദിച്ചിരുന്നില്ല.

ഈ ഡോക്യുമെന്ററിക്ക് ശേഷം ഞങ്ങളുടെ സമാധാനം നഷ്ടപ്പെട്ടു. മുംബൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് എത്തിയ ശേഷം നീലഗിരിയിലെ വീട്ടിലേക്ക് പോകാനുള്ള പണമില്ലായിരുന്നു. അവരോട് ചോദിച്ചപ്പോള്‍ കൈയില്‍ പണമില്ല എന്നാണ് മറുപടി കിട്ടിയത്.

തരാനുള്ള പണമെല്ലാം തന്നെന്നാണ് കാര്‍ത്തികി പറഞ്ഞത്. എന്നാല്‍ ഞങ്ങളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 60 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് ബൊമ്മനും ബെല്ലിയും പറയുന്നത്. ഈ ആരോപണങ്ങളോട് സംവിധായികയോ നിര്‍മ്മാതാക്കളോ പ്രതികരിച്ചിട്ടില്ല.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം