ആളുമാറി ചീത്തപറഞ്ഞ് ആരാധകന്‍, കണ്ണട മാറി വെയ്ക്കാന്‍ നടന്റെ ഉപദേശം

പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചെന്ന് ആരോപിച്ച് ആരാധകന്റെ വിമര്‍ശനം ആളുമാറി നടന്‍ സുനില്‍ ഷെട്ടിക്ക്. വിമല്‍ എലൈച്ചിയുടെ പരസ്യത്തില്‍ അജയ് ദേവ്ഗണിനെ സുനില്‍ ഷെട്ടിയായി തെറ്റിദ്ധരിച്ച് ടാഗ് ചെയ്തുകൊണ്ടായിരുന്നു ആരാധകന്റെ ട്വീറ്റ്. ഷാരൂഖ് ഖാനെയും അക്ഷയ് കുമാറിനെയും ഇദ്ദേഹം ഒപ്പം ടാഗ് ചെയ്തിട്ടുണ്ട്.

‘ഹൈവേയില്‍ പാന്‍ മസാല പരസ്യം കണ്ടു. രാജ്യത്തെ തെറ്റായ ദിശയില്‍ നയിക്കരുത്. ദയവായി ഇന്ത്യയെ ക്യാന്‍സര്‍ രാഷ്ട്രമാക്കരുത്’ എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്. ട്വീറ്റിന് പിന്നാലെ മറുപടിയുമായി സുനില്‍ ഷെട്ടി എത്തി. ‘ഒന്നുകില്‍ കണ്ണട ഉപയോഗിക്കുക, അല്ലെങ്കില്‍ ഉള്ളത് മാറ്റണം’ എന്നായിരുന്നു സുനില്‍ ഷെട്ടിയുടെ പ്രതികരണം.

നടന്റെ മറുപടിക്ക് പിന്നാലെ വീണ്ടും വിമര്‍ശകന്‍ എത്തി. അജയ് ദേവ്ഗണിന് പകരം സുനില്‍ ഷെട്ടിയെ അറിയാതെ ടാഗ് ചെയ്തതാണെന്ന് അയാള്‍ പറഞ്ഞു. താങ്കളുടെ ആരാധന്‍ ആണെന്നും എപ്പോഴും താങ്കളുടെ പേരാണ് ആദ്യം വരുന്നതെന്നും അയാള്‍ ട്വീറ്റ് ചെയ്തു. ഇതോടെ നടന്‍ ആരാധകന്റെ ക്ഷമാപണം അംഗീകരിച്ചു.

Latest Stories

സ്വര്‍ണവില കുതിച്ച് തന്നെ; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സ്ത്രീയുടെ നഗ്നചിത്രത്തിൽ ജന്മദിനാശംസ, ജെഫ്രി എപ്സ്റ്റീന് ട്രംപ് അയച്ച പഴയ കത്ത് പുറത്ത്; വാൾസ്ട്രീറ്റ് ജേണലിനെതിരെ 1000 കോടിയുടെ മാനഷ്ട കേസ് നൽകി അമേരിക്കൻ പ്രസിഡന്റ്

IND VS ENG: മാച്ച് വിന്നിംഗ് താരത്തെ ബെഞ്ചിലിരുത്താനുള്ള ഇന്ത്യയുടെ ധൈര്യം അപാരം, എങ്ങനെ സാധിക്കുന്നു ഇതൊക്കെ..; ആശ്ചര്യപ്പെട്ട് ഇം​ഗ്ലീഷ് താരം

സുധിയും ഞാനും വേർപിരിയാൻ കാരണം രേണു, ലോക ഫ്രോഡാണ് അവൾ, വെളിപ്പെടുത്തി വീണ എസ് പിള്ള

'അഴിമതിക്കെതിരെ നിലപാട് സ്വീകരിച്ചതിനാണ് ക്രൂശിക്കപ്പെട്ടത്'; നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി പി ദിവ്യ ഹൈക്കോടതിയിലേക്ക്

IND vs ENG: "ഇന്ത്യ തോൽക്കുമ്പോൾ അവർ പരിഭ്രാന്തരാകുന്നു"; ഗംഭീറിനും ഗില്ലിനും നിർണായക നിർദ്ദേശവുമായി മുൻ താരം

ഓൺലൈൻ ബെറ്റിംഗ് ആപ് കേസിൽ നടപടി; ഗൂഗിളിനും മെറ്റക്കും നോട്ടീസ് അയച്ച് ഇഡി

IND vs ENG: ശുഭ്മാൻ ഗില്ലിന്റെ പരാതി: നാലാം ടെസ്റ്റിന് മുമ്പ് വലിയ മാറ്റത്തിന് കളമൊരുങ്ങുന്നു!

പാക് അനുകൂല നിലപാട്, തുർക്കിക്ക് നൽകേണ്ടി വന്നത് വലിയ വില; ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ വൻ സാമ്പത്തിക നഷ്ടം

പ്രഭാസിന്റെ പേരിൽ കബളിക്കപ്പെട്ടു, വ്യക്കസംബന്ധമായ അസുഖത്തോട് പോരാടി ഒടുവിൽ മരണത്തിന് കീഴടങ്ങി നടൻ