സഹദേവന്റെ കണ്ണ് അത്രയും ചുവപ്പിച്ചത് അതിനുവേണ്ടി; ജീത്തു ജോസഫ് നൽകിയ റെഫറൻസ് ആ കഥാപാത്രമായിരുന്നു: ഷാജോൺ

ബോക്സ് ഓഫീസിൽ വൻ വിജയമായ ദൃശ്യം 3യുടെ ഒടിടി റിലീസിന് ശേഷം ചിത്രത്തിന് വലിയ രീതിയിലാണ് ട്രോളുകൾ നേരിടേണ്ടിവരുന്നത്. തിയറ്റർ റിലീസിൻറെ സമയത്ത് തന്നെ പ്രേക്ഷകർ വിമർശിച്ച കലാഭവൻ ഷാജോൺ അവതരിപ്പിച്ച സഹദേവന്റെ കണ്ണിലെ ചുവപ്പ് നിറമായിരുന്നു ഒരു കാരണം. ഇപ്പോഴിതാ അത് എങ്ങനെ സംഭവിച്ചുവെന്നും ജീത്തു ജോസഫ് നൽകിയ റെഫറൻസ് എന്തായിരുന്നുവെന്നും ഭാര്യ ഡിനിയുടെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആദ്യമായി വിശദീകരിക്കുകയാണ് കലാഭവൻ ഷാജോൺ.

“ഇതിൻറെ റെഫറൻസ് തന്നെ ജിത്തുഭായി പറഞ്ഞത് നമ്മുടെ സായിചേട്ടന്റെ കുഞ്ഞിക്കൂനനിലെ ക്യാരക്ടറിനെ പറ്റിയിട്ടാണ്. അതായത് ഇൻറർവെലിന് ഇയാളെ കാണിക്കുമ്പോൾ തന്നെ ആളുകൾ ഒന്ന് ഞെട്ടണം. ഇത് പഴയ സഹദേവൻ അല്ല, ഇച്ചിരി കുഴപ്പക്കാരനാണ് എന്നുള്ളത് ഒരു ഫസ്റ്റ് ലുക്കിൽ കിട്ടണം ഷാജോണേ എന്ന് ജിത്തു സാർ പറഞ്ഞു. അതിന് എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ ചോദിച്ചു. കണ്ണ് നമുക്ക് ചുവപ്പിക്കാം. ഒപ്പം ഒന്ന് മീശ ഒന്ന് പിരിക്കാം എന്നും പറഞ്ഞു’

‘താടി ഇനി വെട്ടാതെ വളർത്തണമെന്നും പറഞ്ഞു. റെഫറൻസ് സായ് ചേട്ടൻറെ കുഞ്ഞിക്കൂനനിലെ ലുക്ക് ആണെന്നും പറഞ്ഞു. സാധാരണ ഒരു ചെറിയ ഷോട്ടിലൊക്കെ കണ്ണൊന്ന് ചുവന്നിരിക്കണം എന്ന് പറഞ്ഞാൽ ഗ്ലിസറിൻ ഇട്ട് നമ്മളൊന്ന് ചുവപ്പിക്കും. പക്ഷേ ഇത് അങ്ങനെ അല്ലല്ലോ, സിനിമയിൽ മൊത്തത്തിൽ വേണം. ഇടയ്ക്കിടയ്ക്ക് ഗ്ലിസറിൻ ഇടുക ബുദ്ധിമുട്ടുള്ള കാര്യമാണ്.”

‘ചുണ്ടപ്പൂ എന്ന് പറയുന്ന ഒരു പൂവുണ്ട്. കഥകളിക്കാരൊക്കെ ഇടുന്നതാണ്. തൃശ്ശൂർ ഭാഗത്തൊക്കെയാണ് അത് കൂടുതൽ കിട്ടുന്നത്. ചുണ്ടപ്പൂവിന്റെ തരി നമ്മൾ കണ്ണിൽ ഇട്ടു കഴിഞ്ഞാൽ അതിങ്ങനെ റെഡ് ആയി അങ്ങ് കിടന്നോളും. പക്ഷെ അത് കൂടി കഴിഞ്ഞാൽ നമുക്ക് പെട്ടെന്ന് അതിന്റെ അളവ് കുറയ്ക്കാൻ പറ്റില്ല. അതുകൊണ്ടാണ് ചില സ്ഥലങ്ങളിൽ അത് കൂടിയതുപോലെ തോന്നിയത്. ഒരുപാട് പേർ അത് പറയുകയും ചെയ്തു. എന്നോട് ചോദിക്കുന്നവരോട് ഞാൻ പറയും സഹദേവൻ കണ്ണീച്ചോര ഇല്ലാത്തവനാണെന്ന് ആരും പറയില്ലല്ലോ എന്ന്’ എന്നും ഷാജോൺ തമാശയോടെ പറഞ്ഞു.

Latest Stories

തമിഴ്‌നാട്ടില്‍ മല്‍സ്യ സംസ്‌കരണ കേന്ദ്രത്തില്‍ അമോണിയ ചോര്‍ച്ച: 7 പേര്‍ മരിച്ചു, 46 പേര്‍ ആശുപത്രിയില്‍

'അമ്മ'യിൽ പൊട്ടിത്തെറി, ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെ സ്ഥാനമൊഴിഞ്ഞത് 17 അംഗങ്ങൾ

എല്ലാവരും സുരക്ഷിതരാകുന്നതുവരെ... വേഴ്സൈയിൽ നിന്ന് അഭയാർത്ഥി ക്യാമ്പുകളിലേക്ക് നീളുന്ന ഒരു നൂറ്റാണ്ടിന്റെ കഥ

ഓൺലൈൻ ഡെലിവറിയുടെ മറവിൽ ലഹരി വിൽപ്പന വേണ്ട, മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി; ആംബുലൻസിലും ഇനി 'തൂഫാൻ' പരിശോധന

‘ഖാളിമാരെ! വീര്യം കുറഞ്ഞത് ഹലാലായോ? മുസ്ലിംലീഗ് ചരിത്രത്തിൽ 'തങ്കലിപികളാൽ' എഴുതപ്പെടും ഈ മൗനം: പരിഹസിച്ച് കെ.ടി ജലീൽ

അവയവക്കടത്ത് കേസിൽ നിർണായക രേഖകളും വ്യാജരേഖകളും കണ്ടെടുത്ത് ഇഡി; പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിദ​ഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി; പകരം യുപി സ്വദേശിയെ നിയമിച്ചു

സെർവറുകൾ തണുത്തിരിക്കുന്നു, തൊഴിലാളികൾ പൊള്ളുന്നു

മയക്കുമരുന്ന് ഉപയോഗത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; പെരുമ്പാവൂർ ടൗണിൽ നിന്ന് മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

ലൈംഗികാതിക്രമ കേസ്; സംവിധായകൻ രഞ്ജിത്തിനെതിരെ ഇന്ന് കുറ്റപത്രം സമർപ്പിക്കും; കുറ്റക്കാരനാണെന്ന് കണ്ടെത്തൽ