ഇനി ഞാന്‍ എന്ത് ചെയ്യും..? എമ്പുരാന്‍ ട്രെയ്‌ലര്‍ കണ്ട് തരുണ്‍ മൂര്‍ത്തി; മറുപടിയുമായി പൃഥ്വിരാജ്, വൈറല്‍

‘എമ്പുരാന്‍’ ട്രെയ്‌ലര്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. മലയാള സിനിമയിലെ ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ എല്ലാം എമ്പുരാന്‍ തിരുത്തി കുറിക്കുമെന്നാണ് സിനിമയുടെ ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്. ട്രെയ്‌ലര്‍ കണ്ട ശേഷം സംവിധായകന്‍ തരൂണ്‍ മൂര്‍ത്തി പൃഥ്വിരാജിന് അയച്ച മെസേജ് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

‘ഇനി ഞാന്‍ എന്ത് ചെയ്യും’ എന്നാണ് ട്രെയ്ലര്‍ കണ്ടതിന് ശേഷം തരുണ്‍ പൃഥ്വിക്ക് അയച്ച മെസേജ്. ‘അയ്യോ… ഞാന്‍ വ്യക്തിപരമായി നിങ്ങളുടെ സിനിമ കാണാന്‍ കാത്തിരിക്കുകയാണെ’ന്നാണ് ഇതിനുള്ള പൃഥ്വിയുടെ മറുപടി. ‘ഫാന്‍ ബോയ്‌സ് ചാറ്റ്’ എന്ന കുറിച്ചു കൊണ്ട് തരുണ്‍ മൂര്‍ത്തി തന്നെയാണ് ഈ സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ സംവിധാനം ചെയ്ത ‘തുടരും’ സിനിമയുടെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സിനിമ ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നെങ്കിലും മാറ്റിവച്ചിരുന്നു. മോഹന്‍ലാല്‍ സാധാരണക്കാരനായി എത്തുന്ന ചിത്രം കൂടിയാണിത്. ശോഭനയാണ് ചിത്രത്തില്‍ നായികയാകുന്നത്.

അതേസമയം, ബ്രഹ്‌മാണ്ഡ കാഴ്ചകളിലേക്കാണ് എമ്പുരാന്‍ പ്രേക്ഷകരെ എത്തിക്കുക എന്നത് ട്രെയ്ലറില്‍ നിന്നും വ്യക്തമാണ്. 3.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലറില്‍ സ്റ്റീഫനായും അബ്രാം ഖുറേഷിയായും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മാസ് അപ്പിയറന്‍സില്‍ എത്തുന്ന മോഹന്‍ലാലിന്റെ ഓരോ ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.

ലൂസിഫറിലെ പഴയ മുഖങ്ങള്‍ക്കൊപ്പം പുതിയ മുഖങ്ങളും ട്രെയ്ലറില്‍ ഇടം പിടിച്ചിട്ടുണ്ട്. ലൂസിഫറില്‍ അധികം പരാമര്‍ശിക്കാതെ പോയ സയീദ് മസൂദിന്റെ ജീവിതം എമ്പുരാനില്‍ കുറേക്കൂടി വ്യക്തമായി കാണാം. ങ്കിലും ചുവന്ന ഡ്രാഗണ്‍ ചിഹ്നമുള്ള വസ്ത്രമണിഞ്ഞ വില്ലന്റെ വ്യക്തമായൊരു മുഖം ട്രെയ്ലറില്‍ കാണിച്ചിട്ടില്ല.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്