ഇയാളൊരു സാധാരണക്കാരനായ മാഷല്ല; 'തണ്ണീര്‍മത്തന്‍ ദിനങ്ങളി'ലെ തന്റെ കഥാപാത്രത്തെക്കുറിച്ച് വിനീത് ശ്രീനിവാസന്‍

വിനീത് ശ്രീനിവാസനും കുമ്പളങ്ങി ഫെയിം മാത്യുവും പ്രധാനവേഷങ്ങളിലെത്തുന്ന”തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ 26ാം തീയതി തീയേറ്ററുകളിലെത്തുകയാണ്. രവി പദ്മനാഭന്‍ എന്ന സ്‌കൂള്‍ അധ്യാപകന്റെ വേഷത്തിലാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ എത്തുന്നത്. വിനീത് ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങളിലേതെന്ന് തിരക്കഥാകൃത്തുക്കളിലൊരാളായ ഡിനോയ് മുമ്പ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെക്കുറിച്ച് വിനീത് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

ഇതുവരെ ഞാന്‍ ഇങ്ങനെയൊരു ക്യാരക്ടര്‍ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഓരോ സീനിലും അഭിനയിക്കുന്ന സമയത്ത് എനിക്ക് ചെയ്യാനുണ്ടായിരുന്നത് പുതിയ കാര്യങ്ങളാണ്. കുഞ്ഞിരാമായണം എന്ന ചിത്രത്തില്‍ എനിക്ക് ഓരോ സീനിലും എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടായിരുന്നു. അതിന് ശേഷം തണ്ണീര്‍മത്തന്‍ ദിനങ്ങളിലാണ് ഓവര്‍ ദ ടോപ്പ് ആയി കഥാപാത്രത്തെ സമീപിക്കേണ്ടി വന്നത്. വിനീത് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഗിരീഷാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിലെ ജാതിക്കാ തോട്ടത്തിലെ എന്ന ഗാനം ഇതിനോടകം ഹിറ്റായി കഴിഞ്ഞു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസ് ഈണമിട്ടിരിക്കുന്ന ഈ ഗാനം സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍. ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം