ഈ ഇതുണ്ടല്ലോ, അനുഭവിക്കാത്തോര്‍ക്ക് പറഞ്ഞാ മനസിലാവില്ല; 'താമശ'യുടെ രസികന്‍ ടീസര്‍

വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന തമാശയുടെ ടീസര്‍ റിലീസ് ചെയ്തു. വിനയ് ഫോര്‍ട്ട് അധ്യാപകന്റെ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ വളരെ രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി 16 മണിക്കൂര്‍പിന്നിടുമ്പോള്‍ ടീസര്‍ ഒന്നര ലക്ഷത്തിലധികം കാഴ്ച്ചക്കാരുമായി ട്രെന്‍ഡിംഗില്‍ നാലാമതുണ്ട്.

നവാഗതനായ അഷ്‌റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തമാശ. ഹാപ്പി ഹവേഴ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരിടവേളക്ക് ശേഷം സമീര്‍ താഹിര്‍ ചായഗ്രഹണം നിര്‍വഹിക്കുന്ന റൊമാന്റിക്ക് കോമഡി ചിത്രത്തില്‍ ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവര്‍ നായികമാരായി എത്തുന്നു. നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് റെക്‌സ് വിജയന്‍, ഷഹബാസ് അമന്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി. ചിത്രം ഈദ് റിലീസായി തിയേറ്ററുകളില്‍ എത്തും.

Latest Stories

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി