'മുംബൈ പൊലീസി'ന് തെലുങ്ക് റീമേക്ക് ; 'ഹണ്ട്' ടീസര്‍ പുറത്ത്

പൃഥ്വിരാജ്, റഹ്മാൻ, ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രമാക്കി 2013ല്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ചിത്രമായിരുന്നു മുംബൈ പൊലീസ്. നിയോ നോയര്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത് ബോബി- സഞ്ജയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് എത്തുകയാണ്. ഹണ്ട് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.

മഹേഷ് ശൂരപാണിനിയാണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ആന്‍റണി മോസസ് ഐപിഎസ് എന്ന നായക കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് സുധീര്‍ ബാബുവാണ്. ശ്രീകാന്ത് മേക, ഭരത് നിവാസ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഭവ്യ ക്രിയേഷന്‍സിന്‍റെ ബാനറില്‍ വി ആനന്ദ പ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം ജിബ്രാന്‍, ഛായാഗ്രഹണം അരുള്‍ വിന്‍സെന്‍റ്, എഡിറ്റിംഗ് പ്രവീണ്‍ പുഡി, കലാസംവിധാനം വിവേക് അണ്ണാമലൈ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അണ്ണെ രവി,

ആക്ഷന്‍ കൊറിയോഗ്രഫി റെനൌഡ് ഫാവെറോ, ആക്ഷന്‍ ഡയറക്ടര്‍ ബ്രയാന്‍ വിഗിയര്‍, സ്റ്റണ്ട്സ് വിങ് ചുങ് അന്‍ജി, കളറിസ്റ്റ് ഷണ്‍മുഖ പാണ്ഡ്യന്‍ എം, പി ആര്‍ ഒ പുളകം ചിന്നരായണ, ഡിജിറ്റര്‍ പ്രൊമോഷന്‍സ് ഫസ്റ്റ് ഷോ, വാക്ക്ഡ് ഔട്ട് മീഡിയ.

Latest Stories

രോഹിത് അങ്ങനൊന്നും ചെയ്യില്ല, മറിച്ചായിരുന്നെങ്കില്‍ ഹാര്‍ദിക് ടി20 ലോകകപ്പ് ടീമില്‍ കാണുമായിരുന്നില്ല: മൈക്കല്‍ ക്ലാര്‍ക്ക്

ഹനുമാനെ വിടാതെ കെജ്‌രിവാൾ; ഭാര്യക്കും എഎപി നേതാക്കൾക്കുമൊപ്പം കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ചു

കരമന അഖില്‍ വധക്കേസ്; ഒരാള്‍ അറസ്റ്റില്‍, മൂന്ന് പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു

ഞാന്‍ പോണ്‍ സ്റ്റാറാകും എന്നാണ് അവര്‍ എഴുതിയത്, ഇത്രയും വൃത്തികെട്ട രീതിയില്‍ പറയരുത്..: മനോജ് ബാജ്‌പേയി

തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചത് ബിജെപി താല്‍പര്യത്തില്‍; മാധ്യമങ്ങള്‍ മത്സരബുദ്ധിയോടെ കള്ളം പ്രചരിപ്പിക്കുകയാണെന്ന് എംവി ഗോവിന്ദന്‍

അമ്മയെ വെടിവച്ചും ഭാര്യയെ തലയ്ക്കടിച്ചും കൊലപ്പെടുത്തി; മൂന്ന് കുട്ടികളെ വീടിന് മുകളില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി; കൊടും ക്രൂരത ലഹരിക്ക് അടിമപ്പെട്ട്

ടി20 ലോക കപ്പില്‍ ഇന്ത്യ ശക്തര്‍, അവനെ ഓപ്പണറാക്കണം; നിര്‍ദ്ദേശവുമായി ഗാംഗുലി

ഫ്‌ളവേഴ്‌സ് ടിവിയെ ജനം കൈവിട്ടു; ടിആര്‍പിയില്‍ ഏറ്റവും പിന്നിലേക്ക് കൂപ്പുകുത്തി; കുതിച്ച് കയറി സീയും മഴവില്ലും; കൊച്ചു ടിവിക്കും പുറകില്‍ അമൃത; റേറ്റിംഗ് പട്ടിക പുറത്ത്

സാറ്റിന്‍ ഷര്‍ട്ടും പാന്റും ഒപ്പം ഹൈ ഹീല്‍സും അണിഞ്ഞ് രണ്‍വീര്‍; കൂടാതെ രണ്ട് കോടിയുടെ നെക്ലേസും! ചര്‍ച്ചയായി വീഡിയോ

16കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയില്‍; പെണ്‍കുട്ടിയുടെ തല കണ്ടെത്താനാകാതെ പൊലീസ്