'സെയ് റാ' മറ്റൊരു 'ബാഹുബലി' അല്ല; ചിരഞ്ജീവി ആരാധകരെ തിരുത്തി സംവിധായകന്‍

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി നായകനായെത്തുന്ന “സെയ് റാ നരസിംഹ റെഡ്ഡി” എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്ന ചിത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോയാണ് വൈറലാകുന്നത്. ഇതോടെ തെലുങ്കില്‍ മറ്റൊരു “ബാഹുബലി” എന്ന കമന്റുകളാണ് വരുന്നത്.

എന്നാല്‍ സെയ് റാ ഒരിക്കലും മറ്റൊരു ബാഹുബലിയാകില്ലെന്നാണ് സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡി വ്യക്തമാക്കുന്നത്. ചിത്രം ഒരുക്കുന്ന സമയത്ത് ബാഹുബലി മനസ്സില്‍ ഉണ്ടായിരുന്നില്ല. രണ്ടും തികച്ചും വ്യത്യസ്ത സിനിമകളാണ്, സെയ് റാ ഒരു റിയലിസ്റ്റിക് ഫിലിമാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Sye -Raa-Director---Surender-Reddy

സ്വാതന്ത്ര്യസമരസേനാനി നരസിംഹ റെഡ്ഡിയായാണ് ചിരഞ്ജീവി ചിത്രത്തില്‍ വേഷമിടുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ യുദ്ധരംഗങ്ങള്‍ക്ക് മാത്രമായി 55 കോടി രൂപയാണ് ചിലവഴിക്കുന്നത്. ചിത്രത്തില്‍ ചിരഞ്ജീവിയുടെ ഗുരുവായി അമിതാഭ് ബച്ചനും എത്തുന്നുണ്ട്. നയന്‍താര നായികയായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും തമന്നയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Latest Stories

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ