എന്തായിരിക്കും ഇന്ന് വരാനിരിക്കുന്ന ആ സുപ്രധാന സിനിമാ പ്രഖ്യാപനം?

താന്‍ ഭാഗഭാക്കാവുന്ന ഒരു സുപ്രധാന സിനിമാ പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്ന സൂചന പൃഥ്വിരാജ് നല്‍കിയിരുന്നു, മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ രാവിലെ പത്തിന് പ്രഖ്യാപനം ഉണ്ടാവുമെന്ന് മാത്രമാണ് പൃഥ്വി അറിയിച്ചിരിക്കുന്നത്.

ഈ പോസ്റ്റ് വൈറല്‍ ആയതോടെ കമന്റ് സെക്ഷനിലും സിനിമാഗ്രൂപ്പുകളിലും സിനിമാപ്രേമികള്‍ ഈ പ്രഖ്യാപനം എന്തായിരിക്കും എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

പല സംവിധായകരുടെയും പേരുകള്‍ ആരാധകര്‍ മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേരും പറയുന്നത് വേണുവിന്റെ പേരാണ്. ജി ആര്‍ ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന നോവെല്ലയെ ആസ്പദമാക്കി വേണു സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു.

എന്നാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല. പൃഥ്വിരാജും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ‘കാപ്പ’ എന്നാണ് പേരിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം നാളത്തെ പ്രഖ്യാപനത്തിനു ശേഷമേ പ്രോജക്റ്റ് ഇതുതന്നെയാണോ എന്ന് അറിയാനാവൂ.

മനു വാര്യരുടെ സംവിധാനത്തിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കുരുതി’യാണ് പൃഥ്വിരാജിന്റേതായി അവസാനം റിലീസ് ചെയ്യപ്പെട്ട ചിത്രം. മതതീവ്രവാദം വിഷയമാക്കിയ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെയാണ് എത്തിയത്. ജനഗണമന, ഭ്രമം, തീര്‍പ്പ്, കടുവ, ബറോസ്, ബ്രോ ഡാഡി, വിലായത്ത് ബുദ്ധ, ആടുജീവിതം തുടങ്ങി നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി പുറത്തുവരാനുള്ളത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ