'എന്‍ജികെ' നാളെ മുതല്‍ രാഷ്ട്രീയം പറയും; പ്രൊമോ വീഡിയോ പങ്കുവെച്ച് സൂര്യ

സെല്‍വരാഘവന്‍ അണിയിച്ചൊരുക്കുന്ന സൂര്യ- സായി പല്ലവി ചിത്രം എന്‍ജികെ നാളെ ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും. നന്ദ ഗോപാല്‍ കുമരന്‍ അഥവാ എന്‍ ജി കെ എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് സൂര്യ ചിത്രത്തില്‍ വേഷമിടുന്നത്. രാകുല്‍ പ്രീത്, ദേവരാജ്, പൊന്‍വണ്ണന്‍, ഇളവരസ് , വേലാ രാമമൂര്‍ത്തി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍ക്കായി അണിനിരക്കുന്ന “എന്‍.ജി.കെ” ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോ വീഡിയോ സൂര്യ പങ്കുവെച്ചിട്ടുണ്ട്.

തമിഴ് സിനിമ രംഗത്ത് എന്നും വ്യത്യസ്തമായ വിഷയങ്ങള്‍ ഏറ്റെടുത്തിട്ടുളള സംവിധായകന്‍ സെല്‍വരാഘവനുമൊത്ത് സൂര്യയുടെ ആദ്യ ചിത്രമാണിത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും മൂര്‍ച്ചയുള്ള സംഭാഷണങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് “എന്‍ ജി കെ” എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ചിത്രത്തിന്റെ ചിത്രത്തിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി സൂര്യയും സായ് പല്ലവിയും കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു.

ചിത്രം ഒരു പൊളിറ്റിക്കല്‍ സിനിമയാണെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചുള്ളതല്ലെന്നാണ് സൂര്യ പറയുന്നച്. രാഷ്ട്രീയം പറയുന്നുണ്ടെങ്കിലും ഒരു ഫാമിലി ചിത്രം തന്നെയാണ് ഇതെന്നാണ് സൂര്യ ഉറപ്പു നല്‍കുന്നത്. സൂര്യയുമായി ഒന്നിച്ചുള്ള ഈ ചിത്രം തനിക്കേറെ പാഠങ്ങള്‍ പകര്‍ന്നു തന്നുവെന്ന് സായി പല്ലവി പറഞ്ഞു. എന്നും പത്തു വര്‍ഷം കൊണ്ട് സിനിമയില്‍ പഠിക്കേണ്ട പാഠങ്ങള്‍ എല്ലാം തന്നെ ഈയൊരു ചിത്രം കൊണ്ട് പഠിച്ചെടുത്തു എന്നും സായി പല്ലവി പറഞ്ഞു.

Latest Stories

രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നൻ' റിലീസിന് ശേഷം: ഫഹദ് ഫാസിൽ

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ടർബോ ജോസും കൂട്ടരും; ട്രെയ്‌ലർ അപ്ഡേറ്റ്

'അപ്പന്' ശേഷം വീണ്ടും മജു; എഴുപതോളം കഥാപാത്രങ്ങളുമായി 'പെരുമാനി' നാളെ തിയേറ്ററുകളിലേക്ക്

ആ കാരണം കൊണ്ടാണ് ബോളിവുഡിൽ സജീവമാവാതിരുന്നത്: ജ്യോതിക

സ്വന്തം സഭയും ആതുര സേവനവും സാമ്പത്തിക തട്ടിപ്പും- യോഹന്നാന്റെ വിവാദ ജീവിതം; കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

58കാരന്റെ നായികയായി 28കാരി, സല്‍മാന്‍ ഖാനൊപ്പം രശ്മിക എത്തുന്നു; എആര്‍ മുരുകദോസ് ചിത്രം 'സിക്കന്ദര്‍' എയറില്‍

ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് മരണം

സെൽഫി അല്ലെ ചോദിച്ചുള്ളൂ അതിന് ഇങ്ങനെ..., ആരാധകനെ പഞ്ഞിക്കിട്ട് ബംഗ്ലാദേശ് സൂപ്പർതാരം; വീഡിയോ വൈറൽ

കളക്ടറിന്റെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വിളിച്ചുവരുത്തിയത് വീട്ടിലേക്ക്; ഒപി നിറുത്തിവച്ചതോടെ വലഞ്ഞത് കാത്തുനിന്ന രോഗികള്‍; ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കി കെജിഎംഒ

അൽപ്പ ബുദ്ധിയായ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആരും ഇല്ലായിരുന്നു എന്നാണല്ലോ പറയുന്നത്; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ സംവാദത്തിന് വെല്ലുവിളിച്ച് ബി. ഉണ്ണികൃഷ്ണൻ