ശ്രീശാന്തിന്റെ ബോളിവുഡ് ചിത്രത്തില്‍ നായിക സണ്ണി ലിയോണ്‍

ആര്‍ രാധാകൃഷ്ണന്റെ ബോളിവുഡ് ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളറായ ശ്രീശാന്ത് കേന്ദ്ര കഥാപാത്രമാവുന്നു എന്ന് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം സണ്ണി ലിയോണും കേന്ദ്ര കഥാപാത്രത്തിന്റെ വേഷം ചെയ്യുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

ശ്രീശാന്ത് ചിത്രത്തില്‍ ഒരു സിബിഐ ഓഫീസറിന്റെ വേഷമാണ് ചെയ്യുന്നത്. കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്. ആ കഥാപാത്രം അവതരിപ്പിക്കാന്‍ വളരെ ശക്തയായ ഒരു സ്ത്രീ തന്നെ വേണം. അതിന് സണ്ണി ലിയോണായിരിക്കും മികച്ച താരം എന്ന് തോന്നിയതിനാലാണ് അവരെ കാസ്റ്റ് ചെയ്തതെന്നാണ് സംവിധായകന്‍ ആര്‍ രാധാകൃഷ്ണന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഒരു എക്‌സ്പിരിമെന്റല്‍ പൊളിറ്റിക്കല്‍ ത്രില്ലറാണ് പട്ടാ. ചിത്രത്തില്‍ ശ്രീശാന്ത് സിബിഐ ഓഫീസറിന്റെ വേഷമാണ് ചെയ്യുന്നത്. കഥാപാത്രത്തെ നല്ല രീതിയില്‍ സ്‌ക്രീനിലെത്തിക്കാന്‍ ശ്രീശാന്തിന് സാധിക്കുമെന്നാണ് സംവിധായകന്റെ വിശ്വാസം.

സുരേഷ് പീറ്ററാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ശ്രീധറാണ് കോറിയോഗ്രഫര്‍. പ്രകാശ് കുട്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കാനാണ് തീരുമാനം.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്