മോഹന്‍ലാലിനായി വീണ്ടും സ്റ്റണ്ട് സില്‍വ; ബിഗ് ബ്രദറില്‍ കാത്തിരിക്കുന്നത് അമ്പരപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍

പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം നേട്ടങ്ങളുടെ നെറുകയിലെത്തിനില്‍ക്കുമ്പോള്‍ അതിന്റെ വിജയത്തില്‍ വലിയൊരു പങ്ക് അതിലെ സ്റ്റ്ണ്ട് രംഗങ്ങള്‍ക്കുള്ളതാണ്. സ്റ്റണ്ട് സില്‍വ ഒരുക്കിയ സംഘട്ടന രംഗങ്ങള്‍ ആരെയും കോരിത്തരിപ്പിക്കുന്നതായിരുന്നു.

ഇപ്പോഴിതാ മോഹന്‍ലാല്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലാണ്.മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ബിഗ് ബ്രദര്‍”.ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും “ബിഗ് ബ്രദറി”നുണ്ട്. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നതും സ്റ്റണ്ട് സില്‍വ തന്നെയാണ്.

“ലേഡീസ് ആന്റ് ജന്റില്‍മാന്‍” എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണിത്. എസ് ടാക്കീസിന്റെ ബാനറില്‍ ജെന്‍സോ ജോസും വൈശാഖ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

തെന്നിന്ത്യന്‍ താരം റജീന കസാന്‍ഡ്രയാണ് നായികയായി എത്തുന്നത്. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, സ്തന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ടിനി ടോം, ചെമ്പന്‍ വിനോദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു