വീട്ടിലെ പുതിയ അംഗം..; കുഞ്ഞിനെ ലാളിച്ച് ശ്രീലീല, ചര്‍ച്ചയായി ചിത്രം

വീട്ടിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി നടി ശ്രീലീല. ഒരു പെണ്‍കുഞ്ഞിനെ ലാളിക്കുന്ന ചിത്രമാണ് ശ്രീലീല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ അവര്‍ കുഞ്ഞിന്റെ കവിളില്‍ സ്നേഹം ചുംബനം നല്‍കുന്നത് കാണാം. രണ്ടാമത്തെ ചിത്രത്തില്‍ ഇരുവരും ചിരിയോടെ നില്‍ക്കുന്നതാണ്.

എന്നാല്‍ ഈ കുഞ്ഞു പെണ്‍കുട്ടി ആരാണെന്നത് നടി വ്യക്തമാക്കിയിട്ടില്ല. 21-ാം വയസ്സില്‍ ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളെ ശ്രീലീല ദത്തെടുത്തിരുന്നു. ‘ബൈ ടു ലവ്’ എന്ന കന്നഡ സിനിമയില്‍ ചെറിയ പ്രായത്തില്‍ അമ്മയാകുന്ന പെണ്‍കുട്ടിയായി നടി അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കുട്ടികളെ ദത്തെടുക്കാനുള്ള തീരുമാനം.

2022ല്‍ ആണ് ഭിന്നശേഷിക്കാരായ ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ശ്രീലീല ദത്തെടുത്തത്. ഇന്ന് ഗുരു എന്ന ആണ്‍കുട്ടിയുടെയും ശോഭിത എന്ന പെണ്‍കുട്ടിയുടെയും അമ്മയാണ് 23കാരിയായ ശ്രീലീല. തെലുങ്ക് താരം മഹേഷ് ബാബുവിന്റെ ഗുണ്ടൂര്‍കാരം എന്ന സിനിമയിലെ ‘കുര്‍ച്ചി മടത്തപെട്ടി’ എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്ക് ശ്രീലീലയെ കൂടുതല്‍ പരിചയം.

എന്നാല്‍ ഇതിന് മുമ്പേ മറ്റ് നിരവധി സിനിമകളില്‍ ശ്രീലീല നായികയായിരുന്നു. 2017ലെ തെലുങ്ക് ഹൊറര്‍ ചിത്രമായ ചിത്രാംഗദയിലൂടെ നായികയുടെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടാണ് ശ്രീലീല സിനിമാരംഗത്തേക്ക് എത്തുന്നത്. 2019ലെ കന്നഡ റൊമാന്റിക് ചിത്രമായ കിസ് എന്ന സിനിമയില്‍ നായികയായി ശ്രീലീല തന്റെ കരിയര്‍ ആരംഭിച്ചു.

എംബിബിഎസ് ബിരുദം നേടിക്കൊണ്ട് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ശ്രീലീല ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള താരം ആണെങ്കിലും മെഡിസിനില്‍ ബിരുദാനന്തര ബിരുദം നേടാനുള്ള ശ്രമത്തില്‍ കൂടിയാണ് താരം. അമേരിക്കയിലാണ് ശ്രീലീലയുടെ ജനനം. പുഷ്പ 2 എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ ഐറ്റം ഡാന്‍സിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടുകയാണ് താരം.

Latest Stories

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി

ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകം: പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങും

ബജറ്റിലും ഓപ്പറേഷൻ തൂഫാൻ; തൂഫാൻ ദി നാർകോ ഹണ്ടിന് പത്ത് കോടി രൂപ അനുവദിച്ചു, ലഹരി തടയാൻ എക്‌സൈസ് ഓഫീസുകളിൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ നൽകും

അൻസിബയ്‌ക്കെതിരെ നടപടിക്കൊരുങ്ങി 'അമ്മ'; അൻസിബയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് സംഘടന

KERALA BUDGET 2026: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാ​ഗിങ് തടയാൻ പദ്ധതി, സിദ്ധാർത്ഥിൻ്റെ പേരിൽ ആൻ്റി റാ​ഗിങ്ങ് പദ്ധതി പ്രഖ്യാപിച്ചു

KERALA BUDGET 2026: `പ്രിയദർശിനി' പദ്ധതിക്കായി 600 കോടി വകയിരുത്തി

KERALA BUDGET 2026: ഉമ്മൻ ചാണ്ടി ഇൻഷുറൻസ്, ഇൻവെസ്റ്റ് കേരളം സെൽ; ബജറ്റിലെ വമ്പൻ പ്രഖ്യാപനങ്ങൾ