ഹിന്ദി സിനിമാ ഗാനരംഗവും അടക്കി വാഴാന്‍ ഭാഗ്യം ലഭിച്ച ഒരേയൊരു എസ്.പി.ബി; തൊണ്ണൂറുകളെ പ്രണയത്തിലാക്കിയ ബോളിവുഡ് ഗാനങ്ങള്‍

ഇതിഹാസ ഗായകന്‍ എസ്.പി ബാലസുബ്രമണ്യത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് താരങ്ങളും ആരാധകരും. തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഭാഷകളിലായി നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ എസ്പിബി ആലപിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ ഗാനരംഗം പോലെ ഹിന്ദി സിനിമാ ഗാനരംഗവും അടക്കിവാഴാന്‍ ഭാഗ്യം ലഭിച്ച ഒരേയൊരാളാണ് എസ്പിബി.

നിരവധി മെഗാഹിറ്റുകളുടെ പിന്നിലെ ശബ്ദമാണ് എസ്പിബി. ആര്‍ഡി ബര്‍മനും മുഹമ്മദ് റാഫിയും കിഷോര്‍ കുമാറും നിറഞ്ഞു നിന്ന അരങ്ങിലാണ് എസ്പിബിയും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചത്. “”കബൂത്തര്‍ ജാ ജാ””, “”ബഹുത് പ്യാര്‍ കര്‍ത്തെ ഹേ””, “”പെഹ് ല പെഹ് ല പ്യാര്‍ ഹെ”” തുടങ്ങിയ പ്രമുഖ ഗാനങ്ങളിലൂടെ 90-കളിലെ പ്രേക്ഷകരെ പ്രണയത്തിലാക്കി. സല്‍മാന്‍ ഖാന്‍, ഭാഗ്യശ്രീ എന്നിവര്‍ അഭിനയിച്ച “മേനെ പ്യാര്‍ കിയാ” (1989) എന്ന ചിത്രത്തിലെ ഗാനങ്ങള്‍ മികച്ച വിജയം നേടി.

“”ആതേ ജാതേ ഹസ്‌തേ ഗാതെ””, “”മേരേ രംഗ് മേം രംഗ്നേ വാലി”, “”ആയാ മോസം ദോസ്തി കാ”” എന്നിങ്ങനെ ചിത്രത്തിലെ എല്ലാ ഗാനങ്ങളും എസ്പിബി ആലപിച്ചു. ആ ദശകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ബോളിവുഡ് സൗണ്ട് ട്രാക്കായി ഇവ മാറി. ഈ ആല്‍ബത്തിന്റെ പത്ത് ദശലക്ഷത്തിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്.

സാജന്‍ (1991) സിനിമയിലെ “”ബഹുത് പ്യാര്‍ കര്‍തെ ഹേ””, “”ജിയെ തോ ജിയെ കൈസെ”” തുടങ്ങിയ ഗാനങ്ങള്‍ തൊണ്ണൂറുകളിലെ ചെറുപ്പക്കാരുടെ പ്രണയഗാനങ്ങളായി മാറി. സല്‍മാന്‍ ഖാനായി പിന്നെയും ഗാനങ്ങള്‍ എസ്പിബി ആലപിച്ചിട്ടുണ്ട്. ഇന്നും പ്രേക്ഷകര്‍ ആസ്വദിക്കുന്ന ഹം ആപ് കെ ഹെ കോന്‍ ചിത്രത്തിലെ “”ദീദി തേരാ ദേവര്‍ ദിവാനാ””, “”ജൂട്ടെ ദോ പൈസെ ലൊ””, “”വാഹ് വാഹ് രാംജി”” ഗാനങ്ങളും എസ്പിബി ആലപിച്ചു.

അദ്ദേഹത്തിന്റെ റൊമാന്റിക് ഹിറ്റ് “”പെഹ് ല  പെഹ് ല പ്യാര്‍ ഹെ”” ജനപ്രിയ ട്രാക്കുകളില്‍ ഒന്നാണ്. ബോളിവുഡിലെ അദ്ദേഹത്തിന്റെ പ്രശ്തമായ മറ്റ് ഗാനങ്ങള്‍ സാഗര്‍ സിനിമയിലെ “”ഓ മരിയ ഓ മരിയ””, അന്ധാസ് അപ്‌ന അപ്ന സിനിമയിലെ “”യെ രാത് യെ ദൂരി””, “”ഹം ബനെ തും ബനെ”” എന്നിവയാണ്. ഇന്നും പ്രേക്ഷകര്‍ ആസ്വദിക്കുന്ന ഈ ഗാനങ്ങള്‍ തലമുറകളിലും ജീവിക്കും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക