പുതിയ റെക്കോഡ് സ്വന്തമാക്കി സൂഫിയും സുജാതയും

സൂഫിയും സുജാതയും   മലയാളി സിനിമാപ്രേക്ഷകരിൽ വിസ്മയം നിറച്ച് മുന്നേറുകയാണ്. മലയാളത്തിലെ ആദ്യ ഡയറക്ട് ഒടിടി റിലീസ് എന്ന ഖ്യാതിയോടെയാണ് ചിത്രം റിലീസിനെത്തിയത്. ആമസോൺ പ്രൈമിൽ ചിത്രമെത്തിയതിന് പിന്നാലെ നിരവധി പ്രേക്ഷകരാണ് സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയത്.

സിനിമാരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരിൽ പലരും ചിത്രത്തെ പ്രകീർത്തിച്ച് രംഗത്തെത്തുകയുമുണ്ടായി.
ഇപ്പോഴിതാ ചിത്രത്തിന് പുതിയൊരു ഖ്യാതി കൂടി കിട്ടിയിരിക്കുകയാണ്. ഇപ്പോൾ ചിത്രം ഒടിടി റിലീസുകളിൽ ഏറെ പേർ കണ്ട ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണുള്ളത്.

ആദ്യസ്ഥാനത്ത് ആര്യയും രണ്ടാം സ്ഥാനത്ത് തെലുങ്ക് ചിത്രം കൃഷ്ണ ആൻ്ഡ് ഹിസ് ലീലയുമാണ്. ചിത്രത്തിൻ്റെ പുത്തൻ റെക്കോഡ് നടൻ ജയസൂര്യയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രം നരണിപ്പുഴ ഷാനവാസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അദിഥി റാവുവാണ് നായിക. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണിത്. അനു മൂത്തേടത്ത് ഛായാഗ്രഹണവും എം.ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Latest Stories

കൊറോണയില്‍ മനുഷ്യരെ ഗിനിപ്പന്നികളാക്കി; കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു, പ്ലേറ്റ്ലെറ്റ് എണ്ണം കുറയുന്നു; തെറ്റുകള്‍ സമ്മതിച്ച് കമ്പനി

'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം