മോഹൻലാലിന് നട്ടെല്ലില്ല, മമ്മൂട്ടി സൂത്രശാലി, സിനിമയിൽ മാത്രമാണ് ഇവർ ഹീറോസ്; ടിനി ടോമിന്റെ പോസ്റ്റിന് വിമർശനം

കഴിഞ്ഞ ദിവസം ചേർന്ന താര സംഘടന അമ്മയുടെ  എക്സിക്യുട്ടീവ് യോഗം വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്.  യോഗത്തിലെ ഫോട്ടോ പങ്കുവെച്ച് ടിനി ടോമിന്റെ പോസ്റ്റിന് കടുത്ത ഭാഷയിലുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ടിനിടോം, ബാബുരാജ്, മോഹൻലാൽ, രചന നാരായണൻകുട്ടി, മുകേഷ്, ശ്വേത മേനോൻ, ഇടവേള ബാബു, സുധീർ കരമന എന്നിവരുടെ  ഫോട്ടോയാണ് ടിനി ടോം പങ്കുവെച്ചിരിക്കുന്നത്.

“”ഇത് കോമഡി  സ്റ്റാർസ് മീറ്റിങ്” , “മോഹൻലാലിന് നട്ടെലില്ല എന്ന് ഇന്നലെ വ്യക്തമായി.മമ്മൂട്ടി പിന്നെ സൂത്രശാലിയാണ് ഒന്നിലും നിലപാടില്ല.
സിനിമയിൽ മാത്രമാണ് ഇവർ ഹീറോസ് ജീവിതത്തിൽ നിലപാടില്ലാത്തവർ.” ,  തുടങ്ങിയ കമന്റുകളാണ് ടിനി ടോമിന്റെ പോസ്റ്റിന് മറുപടിയായി വന്നിട്ടുള്ളത്.

കഴിഞ്ഞ ദിവസം  നടന്ന യോഗത്തിൽ നടി പാര്‍വതി തിരുവോത്തിന്റെ രാജി സംഘടന അംഗീകരിച്ചിരുന്നു. പാര്‍വതിയുടെ രാജിക്കത്തില്‍ പുനഃപരിശോധന വേണമെന്ന് ബാബുരാജ് യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും മറ്റ് അംഗങ്ങള്‍ വിയോജിച്ചിരുന്നു.  ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ   ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാനുള്ള തീരുമാനത്തിലാണ് സംഘടന എത്തിയത്.

Latest Stories

'സീരിയസ് ഇൻജുറി': താരങ്ങൾക്ക് പകരക്കാരെ അനുവദിക്കാൻ ബിസിസിഐ

'മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചു, പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല'; വി ഡി സതീശൻ

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

'സമഗ്ര അന്വേഷണം നടന്നു, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല'; പൊലീസ് റിപ്പോർട്ട്

"അദ്ദേഹം ഹലോ പറയുന്നില്ല"; ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറുടെ ഈ​ഗോയെ കുറിച്ച് ഇർഫാൻ പത്താൻ

പൗരത്വ നിഷേധത്തിന്റെ ജനാധിപത്യ (വിരുദ്ധ) വഴികള്‍

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ